Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsആഢംബരക്കാർ നിയന്ത്രണം...

ആഢംബരക്കാർ നിയന്ത്രണം വിട്ട് വാഹനങ്ങളിൽ  ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.

തിരുവല്ല: അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ കുരിശുകവല മേരിഗിരി അരമനയ്ക്ക് സമീപം ആഢംബരക്കാർ നിയന്ത്രണം വിട്ട്  2 കാറിലും 3 ബൈക്കിലും ഇടിച്ച് രണ്ട്  പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാളുടെ കാലിനും മറ്റൊരാളുടെ തലയ്ക്കുമാണ് പരിക്കേറ്റത്. ഇവരെ തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30 ന് ആയിരുന്നു അപകടം.

കുരിശുകവല ഭാഗത്ത് നിന്നും അമിത വേഗത്തിൽ വന്ന  കാർ നിയന്ത്രണം വിട്ട് ലിയാൻസ് സൂപ്പർമാർക്കറ്റിൻ്റെ വശത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ ഇടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്ത് പാർക്ക് ചെയ്യ്തിരുന്ന വാഹനങ്ങൾക്ക് എല്ലാം കേടുപാടുകൾ ഉണ്ടായി. അപകടത്തെ തുടർന്ന് അമ്പലപ്പുഴ – തിരുവല്ല റോഡിൽ ഒരു മണിക്കൂറോളം വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു. തുടർന്ന് പോലീസും ഫയർഫോഴ്സും എത്തി വാഹന  ഗതാഗതം പുന:സ്ഥാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചരിത്ര മുന്നേറ്റത്തിന് കൂടെനിന്നതിന് നന്ദി: അനൂപ് ആന്റണി

തിരുവല്ല: ചരിത്രമുന്നേറ്റത്തിന് കരുത്തായി കൂടെ നിന്ന വോട്ടർമാർക്ക് നന്ദി പറഞ്ഞ് തിരുവല്ലയിലെ എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണി. ഒപ്പം നിന്ന ജനതയോടുള്ള നന്ദിയും കടപ്പാടും അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചു. തനിക്ക് ലഭിച്ച...

മാസപ്പടി : എഫ്ഐആർ ഇട്ടാൽ കുടുങ്ങുക ചെന്നിത്തലയും കൂട്ടരും : എ .കെ ബാലൻ

പാലക്കാട് : മാസപ്പടി കേസിൽ വിജിലൻസ് എഫ്.ഐ.ആർ. തയ്യാറാക്കി കേസെടുത്താൽ കുടുങ്ങുന്നത് യു.ഡി.എഫ്. മന്ത്രിമാരായ രമേശ് ചെന്നിത്തലയും കൂട്ടരുമായിരിക്കുമെന്ന് മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലൻ. തെളിവുണ്ടെങ്കിൽ എഫ്.ഐ.ആർ. ഇടണമെന്നും അദ്ദേഹം സർക്കാരിനെ...
- Advertisment -

Most Popular

- Advertisement -