Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ കാറ്റും...

ശക്തമായ കാറ്റും മഴയും താലൂക്കിൽ വ്യാപക നാശനഷ്ടം: വാളകത്തിൽ പാലത്തിന് സമീപം ബദാം മരം വീണ് ഗതാഗതം തടസപ്പെട്ടു

തിരുവല്ല : തിരുവല്ല താലൂക്കിൻ്റെ വിവിധ  പ്രദേശങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും  വ്യാപക നാശനഷ്ടം. ഇന്ന് വൈകിട്ട് 5.45 ന് ഉണ്ടായ കാറ്റിലും മഴയിലും  പലയിടങ്ങളിൽ മരക്കൊമ്പ്  ഒടിഞ്ഞ് വീണ്  നാശനഷ്ടം ഉണ്ടായി. മിക്കയിടങ്ങളിലും മരക്കൊമ്പ് വീണ്  വൈദ്യൂതി ലൈനുകൾ തകരാറിലായി.

അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വാളകത്തിൽ പാലത്തിന് സമീപം ബദാം മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ഒരു മണിക്കുറോളം  ഗതാഗതം  തടസ്സപ്പെട്ടു. ഫയർഫോഴ്സ്, കെ എസ് ഇ ബി, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ ചേർന്ന് മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ ചേരീപറമ്പിൽ സമീപം പുളിമരം വൈദ്യുതി ലൈനും കേബിളിലും ഇടയിലേക്ക് വീണു. ബോർഡ് അധികൃതർ എത്തി മുറിച്ച് നീക്കി. തുകലശ്ശേരി യോഗക്ഷേമ സ്ക്കൂളിന് സമീപവും  മരം ഒടിഞ്ഞു വീണു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട് ഡ്യൂട്ടിക്കിടെ നഴ്‌സിന് അണലിയുടെ കടിയേറ്റു

പാലക്കാട് : പാലക്കാട് ചാലിശ്ശേരി എസ്റ്റേറ്റ് പടിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ ഡ്യൂട്ടിക്കിടെ നഴ്‌സിന് അണലിയുടെ കടിയേറ്റു. ചാവക്കാട് സ്വദേശിനിയായ മിസിരിയയ്‌ക്കാണ് കടിയേറ്റത്. ഗുരുതരാവസ്ഥയിലായ ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നൂറുകണക്കിന്...

അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട : വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് വിഭാഗം ഗസ്റ്റ് ലക്ച്ചറര്‍ തസ്തികയിലെ രണ്ട് താല്‍കാലിക ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഒന്നാം ക്ലാസ്സോടെ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍...
- Advertisment -

Most Popular

- Advertisement -