Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsബാലപീഡന കേസുകളിൽ...

ബാലപീഡന കേസുകളിൽ ഉടൻ ശിക്ഷ നടപ്പിലാക്കണം : ജവഹർ ബാല മഞ്ച്

പത്തനംതിട്ട : കുട്ടികളോടുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ബാലപീഡന കേസുകളിൽ ഉടൻ ശിക്ഷ നടപ്പിലാക്കണമെന്ന് ജാവഹർ ബാല മഞ്ച് സംസ്ഥാന സീനിയർ കോർഡിനേറ്റർ അഡ്വ.പി ആർ ജോയി ആവശ്യപ്പെട്ടു. ജാവഹർ ബാല മഞ്ച് ജില്ലാ കോർഡിനേറ്റർമാരുടെയും ബ്ലോക്ക്‌ ചെയർന്മാരുടെയും യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാൽ മഞ്ച് ജില്ലാ ചെയർമാൻ കെ ജി റെജി അദ്ധ്യക്ഷത വഹിച്ചു.

വീടുകളിലും വിദ്യാലയങ്ങളിലു, പൊതു ഇടങ്ങളിലും മറ്റും നടക്കുന്ന ബാല പീഡനങ്ങൾ തടയാൻ അടിയന്തിര നിയമ നടപടികൾ വേണം എന്ന് യോഗം ആവശ്യപ്പെട്ടു. ബാൽ മഞ്ച് കുട്ടികളുടെ സംസ്ഥാന എക്‌സിക്കൂട്ടിവ് കമ്മറ്റി മെമ്പർ അഞ്ചു എസ് തുണ്ടിയിൽ മുഖ്യ പ്രഭാഷണം നടത്തി.

ബാൽ മഞ്ച് ജില്ലാ കോർഡിനേറ്റർമാരായ ജോസ് പനച്ചക്കൽ,മുഹമ്മദ്‌ സാദിക്, ചേതൻ കൈമൾ മഠത്തിൽ, ഫാത്തിമ്മ എസ്, അബ്ദുൾ കലാം ആസാദ്‌, ബ്ലോക്ക്‌ ചെയർമാന്മാരായ കെ പി ആനന്ദൻ, സിസി ഏലമ്മ വർഗീസ്, തോമസ് കെ എബ്രഹാം, സുബ്ഹാൻ അബ്ദുൾ മുത്തലിഫ്, എബ്രഹാം എം ജോർജ്, കെ വി രാജൻ, കുട്ടി കൂട്ടം ജില്ലാ സെക്രട്ടറി ജോയൽ ജോൺസ്, മുഹമ്മദ്‌ യുസഫ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വടിയും നീട്ടി നിൽക്കേണ്ടതില്ല, എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും ; മാധ്യമങ്ങളോട് പിണറായി വിജയൻ

ന്യൂഡൽഹി : വിഴിഞ്ഞം ഓഹരി കൈമാറ്റത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും, നിങ്ങൾ വടിയും നീട്ടി നിൽക്കേണ്ടതില്ലെന്ന് പിണറായി വിജയൻ പറഞ്ഞു....

നിലം വൃത്തിയാക്കുന്നതിനിടയിൽ കർഷകൻ കുഴഞ്ഞു വീണു മരിച്ചു

തിരുവല്ല: നിരണം പാടശേഖരത്തിൽ നിലം വൃത്തിയാക്കാൻ പോയ കർഷകൻ കുഴഞ്ഞ് വെള്ളത്തിൽ വീണു മരിച്ചു. ഇരതോട് ആശാൻകുടി കൊച്ചുമോൻ  (54)മരിച്ചത്. കഴിഞ്ഞ ദിവസം  രാവിലെ പാടശേഖരത്ത് പായൽ വാരുവാൻ പോയി വൈകുന്നേരമായിട്ടും തിരിച്ചുവരാത്തതിനെ...
- Advertisment -

Most Popular

- Advertisement -