Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsകോന്നി മെഡിക്കൽ...

കോന്നി മെഡിക്കൽ കോളേജ് പരിസരത്ത് മോഷണം പതിവാകുന്നതായി പരാതി

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് ആശുപത്രി പരിസരങ്ങളിൽ മോഷണം പതിവാകുന്നതായി പരാതി. ഇന്ന് രാവിലെ ആശുപത്രി അത്യാഹിത വിഭാഗത്തിന് സമീപത്ത് ഓട്ടോറിക്ഷയിൽ നിന്ന് പണവും രേഖകളും അപഹരിച്ചതായാണ് പരാതി ഉയർന്നത്.

കുമ്മണ്ണൂർ ഇസഹാക്ക് മൻസിലിൽ സെയ്‌ദ് ഇസഹാക്കിൻ്റെ ഓട്ടോയിൽ നിന്ന് 5650 രൂപയും കുടുംബാംഗങ്ങളുടെ ആധാർ കാർഡ്, റേഷൻ കാർഡ്, പെൻഷൻ ബുക്ക്, പാൻ കാർഡ്, ഗ്യാസ് ബുക്ക് എന്നിവയുമാണ് മോഷണം പോയത്.

മോഷണം നടന്ന വിവരം മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും അവർ തട്ടിക്കയറിയതായി സെയ്‌ദ് പരാതിപ്പെട്ടു. മോഷണം സംബന്ധിച്ച് കോന്നി പൊലീസിൽ പരാതി നൽകിയതായി സെയ്ദ് പറഞ്ഞു.

ആശുപത്രി പരിസരത്തെ സിസി ടിവികൾ പ്രവർത്തിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ 3 മാസത്തിനിടെ അഞ്ചിൽ പരം മോഷണങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നതായാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെരുവ് നായ ആക്രമണം : പാമ്പാടിയിൽ നാല് പേർക്ക് കടിയേറ്റു

കോട്ടയം : കോട്ടയം പാമ്പാടിയിൽ തെരുവ് നായ ആക്രമണത്തിൽ നാല് പേർക്ക് കടിയേറ്റു. അനീഷ് ,ജോബി,ചാക്കോ, മോഹൻ എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇതിൽ അനീഷിൻറെ ചുണ്ടിലാണ് കടിയേറ്റത്.ഒരു നായയാണ് നാല് പേരെയും...

ഏറ്റുമാനൂരിലെ ഷൈനിയും മക്കളും ആത്മഹത്യ ചെയ്ത കേസ് ; പ്രതി നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം

കോട്ടയം : ഏറ്റുമാനൂരിലെ ഷൈനിയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം. രാജ്യം വിട്ടുപോകരുത്, അന്വേഷണ സംഘത്തോട് സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിക്കുമ്പോൾ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ്...
- Advertisment -

Most Popular

- Advertisement -