ചന്ദനപ്പള്ളി: ചന്ദനപ്പള്ളി പെരുന്നാളിന്റെ ഭാഗമായുള്ള പ്രസിദ്ധമായ ചെമ്പെടുപ്പും തീർഥാടക സംഗമവും ഇന്ന് നടക്കും. പെരുന്നാൾ ആഘോഷത്തിന്റെ പ്രധാന ദിവസമായ ഇന്ന് രാവിലെ 6 ന് ചെമ്പിൽ അരിയിടീൽ ആരംഭിച്ചു. അങ്ങാടിക്കലുള്ള പുരാതന നായർ കുടുംബമായ മേക്കാട്ടിലെ കാരണവരാണ് ചെമ്പിൽ ആദ്യം അരിയിട്ടത്.
തുടർന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, കുര്യാക്കോസ് മാർ ക്ലിമീസ്, ഡോ. എബ്രഹാം മാർ സെറാഫിം എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന ആരംഭിച്ചു.
11 മണിക്ക് നടക്കുന്ന തീർഥാടക സംഗമവും ഓർഡർ ഓഫ് സെന്റ് ജോർജ് സമർപണവും മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ബഹിരാകാശ ശാസ്ത്രജ്ഞ ഡോ. ടെസി തോമസിന് ആണ് ഓർഡർ ഓഫ് സെന്റ് ജോർജ് സമർപ്പിക്കുന്നത്.
3 മണിക്ക് ചെമ്പെടുപ്പ് റാസയ്ക്ക് ചന്ദനപ്പള്ളി ജംഗ്ഷനിൽ സ്വീകരണം നൽകും . 5 മണിക്ക് ചരിത്ര പ്രസിദ്ധമായ ചെമ്പെടുപ്പ് നടക്കും