Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമെയ്  21...

മെയ്  21 വരെ കേരളത്തിൽ കാറ്റ്  ശക്തമാകാൻ സാധ്യത

ആലപ്പുഴ: ഇന്ന് മുതൽ  മെയ്  21 വരെ കേരളത്തിൽ കാറ്റും മഴയും  ശക്തമാകാൻ സാധ്യത. റായൽസീമക്കും വടക്കൻ തമിൾനാടിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ചക്രവാതചുഴിക്ക് കുറുകെ തെക്കൻ ഛത്തിസ്ഗഡ്ൽ നിന്ന് കോമോറിൻ മേഖലയിലേക്ക് ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു.

മറ്റൊരു ചക്രവാതചുഴി തെക്കൻ തമിൾനാടിനു മുകളിൽ സ്ഥിതിചെയ്യുന്നു.

മെയ്‌ 17 മുതൽ 21 വരെ ശക്തമായ പടിഞ്ഞാറൻ / തെക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിന്‌ മുകളിൽ ശക്തമാകാൻ സാധ്യത.
ഇതിന്റെ ഫലമായി

കേരളത്തിൽ അടുത്ത 7 ദിവസം  ഇടി / മിന്നൽ / കാറ്റ് ( 49-50 km/hr) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത.

ഒറ്റപെട്ട സ്ഥലങ്ങളിൽ മെയ്‌20 ,21  തീയതികളിൽ അതി തീവ്രമായ  മഴക്കും, മെയ്‌ 17  മുതൽ 21  വരെ ഒറ്റപെട്ട സ്ഥലങ്ങളിൽ ശക്തമായ / അതി ശക്തമായ മഴക്കും,  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴക്കെടുതി : കുട്ടനാട്ടിൽ 44 ക്യാമ്പുകൾ സജ്ജമാക്കി: മന്ത്രി എം ലിജു

ആലപ്പുഴ: മഴ തുടരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങളുടെ ഭാഗമായി കുട്ടനാട്ടിൽ 44 ക്യാമ്പുകൾ സജ്ജമാക്കിയതായി ജില്ലയുടെ ചുമതലയുള്ള സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനായി കുട്ടനാട്ടിൽ സജ്ജമാക്കിയ ക്യാമ്പുകളിൽ ആവശ്യമായ...

തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒമ്പതാം നാരായണീയ പാരായണയജ്ഞം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ അംബായാഗം 2026ന്റെ ഭാഗമായി നടക്കുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ ഒമ്പതാം ദിനത്തിൽ അഞ്ച് സമിതികൾ പാരായണം സമർപ്പിച്ചു. യോഗക്ഷേമസഭ സംസ്ഥാന കൗൺസിൽ അംഗം പി. മാധവൻ നമ്പൂതിരി...
- Advertisment -

Most Popular

- Advertisement -