Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsഭാരതാംബയുടെ ചിത്രം...

ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ നിന്നും മന്ത്രി  ഇറങ്ങിപ്പോയ സംഭവം ലജ്ജാകരം: കുമ്മനം രാജശേഖരന്‍ 

തിരുവനന്തപുരം : രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ നിന്നും മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയ സംഭവത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. രാജ്ഭവനില്‍ ഉണ്ടായ സംഭവം ലജ്ജാകരമെന്ന് കുമ്മനം രാജശേഖരന്‍.

ഒരു മന്ത്രി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത നിന്ദയാണ് മന്ത്രി ശിവന്‍കുട്ടി ചെയ്തത്. ഭരണനിര്‍വഹണത്തിന്റെ ചുമതല വഹിക്കുന്ന തലവന്റെ കേന്ദ്രം ആണ് രാജ്ഭവന്‍.  മന്ത്രി ശിവന്‍കുട്ടി ഭാരതാംബയെ തള്ളിപ്പറഞ്ഞു. അസഹിഷ്ണുത കുട്ടികളിലേക്ക് കടത്തി വിട്ടെന്നും മന്ത്രി ഇറങ്ങി പോയത് അനവസരത്തിലാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ദേശീയ ഗാനത്തെയും ഭാരതാംബയേയും മന്ത്രി തള്ളിപ്പറഞ്ഞു. കാവിയോട് മന്ത്രിക്ക് എന്തുകൊണ്ട് ഇത്രയും അസഹിഷ്ണുതയെന്നും കുമ്മനം രാജശേഖരന്‍ ചോദിച്ചു.

നിലമ്പൂര്‍ ഇലക്ഷനില്‍ പത്ത് വോട്ട് കിട്ടും എന്ന തെറ്റിദ്ധാരണ കൊണ്ടാണ് ഇത്തരം പ്രസ്താവന പറഞ്ഞത്. മന്ത്രിയുടെ ലക്ഷ്യം രാഷ്ട്രീയ മുതലെടുപ്പാണെന്നും എതിരഭിപ്രായമുണ്ടെങ്കില്‍ ചടങ്ങില്‍ നിന്ന് മാറിനില്‍ക്കാം എന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. മനഃപൂര്‍വം ഗവര്‍ണറെ അപമാനിക്കാനുള്ള നീക്കമാണ് നടന്നത്. മന്ത്രി എഴുതി തയ്യാറാക്കിയ പ്രസംഗവുമായി വന്നു. രാജ്ഭവനില്‍ എന്ത് ചെയ്യണം എന്ന് തീരുമാനിക്കേണ്ടത് ഗവര്‍ണര്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം ഭാരതാംബ വിവാദത്തില്‍ വിട്ടുവീഴ്ചയില്ലെന്ന സൂചനയുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ രംഗത്ത് എത്തിയിരുന്നു.  ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിപാടി ബഹിഷ്‌കരിച്ച മന്ത്രി വി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചെന്നുമുള്ള രാജ്ഭവന്‍ വിശദീകരണത്തിന് പിന്നാലെയാണ് ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചത്. മന്ത്രിയും രാജ്ഭവനും സംഭവത്തില്‍ പരസ്പരം കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്. ഉദ്ഘാടനവും പുഷ്പാര്‍ച്ചനയും കഴിഞ്ഞതിനുശേഷമാണ് മന്ത്രി എത്തിയതെന്നും അതിനുശേഷം പരിപാടി ബഹിഷ്‌കരിക്കുന്നു എന്ന് മൈക്കില്‍ പറയുകയായിരുന്നു എന്നുമാണ് രാജ്ഭവന്‍ പറയുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയല്ല, അതുകൊണ്ടാണ് വിളക്ക് തെളിയിച്ച് ഉദ്ഘാടനം നടത്തിയതെന്നും രാജ്ഭവന്‍ വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷമാണ് താന്‍ രാജ്ഭവനിലേക്കെത്തിയത്.

തുടര്‍ന്ന് അധ്യക്ഷ പ്രസംഗം നടത്തുമ്പോള്‍ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ ഗവര്‍ണര്‍ ഇരിക്കെത്തന്നെ മന്ത്രി അതൃപ്തി പരസ്യമാക്കുകയായിരുന്നു. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ ഭാരതാംബ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ചാണ് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്കൃത പഠനം സാർവത്രികമാക്കണം –  സ്വാമി നിർവ്വാണനന്ദ

തിരുവല്ല: സംസ്കൃത പഠനം സാർവത്രികമാക്കണമെന്ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവ്വിണ്ണാനന്ദജി മഹാരാജ്. ഭഗവത് ഗീത നിത്യപാരായണ ഗ്രന്ഥമാക്കണമെന്നും സ്വാമി പറഞ്ഞു. ബാലഗോകുലം സംസ്ഥാന വാർഷികത്തിന് തുടക്കം കുറിച്ച് നിർവാഹക സമിതി യോഗം...

നിർത്തിയിട്ട സ്വകാര്യ ബസിന് പിന്നിൽ ഇരുചക്ര വാഹനം ഇടിച്ച്  യുവാവിന് ദാരുണാന്ത്യം

റാന്നി : നിർത്തിയിട്ട സ്വകാര്യ ബസിന് പിന്നിൽ ഇരുചക്ര വാഹനം ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം. ഒപ്പം യാത്ര ചെയ്ത യുവാവിനെ പരുക്കുകളോടെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന...
- Advertisment -

Most Popular

- Advertisement -