Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsചരിത്ര മുന്നേറ്റത്തിന്...

ചരിത്ര മുന്നേറ്റത്തിന് കൂടെനിന്നതിന് നന്ദി: അനൂപ് ആന്റണി

തിരുവല്ല: ചരിത്രമുന്നേറ്റത്തിന് കരുത്തായി കൂടെ നിന്ന വോട്ടർമാർക്ക് നന്ദി പറഞ്ഞ് തിരുവല്ലയിലെ എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണി. ഒപ്പം നിന്ന ജനതയോടുള്ള നന്ദിയും കടപ്പാടും അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചു. തനിക്ക് ലഭിച്ച 43078 വോട്ടുകൾ വികസന രാഷ്ട്രീയത്തിനും ‘ഡബിൾ എൻജിൻ’ വികസന പ്ലാനിലും ജനങ്ങൾ നൽകിയ വിശ്വാസമാണ്.

തെരഞ്ഞെടുപ്പിലെ ജയപരാജയത്തിനപ്പുറം ഈ മണ്ണിൽ നമ്മൾ പടുത്തുയർത്തിയ ജനകീയ മുന്നേറ്റം വരും നാളുകളിൽ ഒരു വികസിത തിരുവല്ല യാഥാർത്ഥ്യമാക്കാനുള്ള കരുത്തായി മാറും. മാറ്റത്തിന്റെ ആ വലിയ ചുവടുവെപ്പിന് തുടക്കം കുറിച്ച ജനാവലിക്കൊപ്പം ഉറച്ച് നിൽക്കുമെന്നും അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചു.

തിരുവല്ലയിലെ ഓരോരുത്തരുടെയും എല്ലാ ആവശ്യങ്ങൾക്കും  കൂടെത്തന്നെയുണ്ടാകും. എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട വർഗീസ് മാമ്മന് അഭിനന്ദനങ്ങളും ആശംസകളും അനൂപ് നേർന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.2021ൽ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടും സർക്കാർ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം അത്ഭുതപ്പെടുത്തിയെന്നും കോടതി വിമർശിച്ചു. കമ്മറ്റി റിപ്പോർട്ട് പ്രത്യേക...

തമിഴ് ഹാസ്യ നടൻ വടിവേലുവിനെതിരെ ആരോപണങ്ങളുമായി നടി സോനാ ഹെയ്ഡൻ

ചെന്നൈ: തമിഴ് ഹാസ്യ നടൻ വടിവേലുവിനെതിരെ ആരോപണങ്ങളുമായി നടി സോനാ ഹെയ്ഡൻ. വടിവേലുവിനൊപ്പം അഭിനയിക്കാൻ 16 സിനിമകളുടെ ഓഫർ വന്നിരുന്നു.  അതെല്ലാം ഞാൻ നിരസിച്ചു. അദ്ദേഹത്തെ സഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്.  ചില കാര്യങ്ങൾ...
- Advertisment -

Most Popular

- Advertisement -