Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiകുട്ടമ്പുഴ കാട്ടിൽ...

കുട്ടമ്പുഴ കാട്ടിൽ കുടുങ്ങിയ സ്ത്രീകളെ കണ്ടെത്തി

കൊച്ചി : കോതമംഗലം കുട്ടമ്പുഴയിൽ കാട്ടിൽ കുടുങ്ങിയ മൂന്നു സ്ത്രീകളെയും കണ്ടെത്തി. പാറുക്കുട്ടി, മായ, ഡാർലി സ്റ്റീഫൻ എന്നിവരെയാണ് കണ്ടെത്തിയത്. മേയാൻ വിട്ട പശുക്കളെ തിരഞ്ഞ് പോയപ്പോഴാണ് സ്ത്രീകൾ കാട്ടിൽ‌ കുടുങ്ങിയത്. വനത്തിൽ നിന്നും 6 കിലോമീറ്റർ അകലെയാണ് ഇവരെ കണ്ടെത്തിയത്.  മൂന്നു പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.

പശുക്കളെ കണ്ടെത്താനായി ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവർ വനത്തിനുള്ളിലേക്ക് പോയത് . എന്നാൽ മുന്നിൽ കാട്ടാനക്കൂട്ടം പെട്ടതോടെ ഇവർ ചിതറിയോടുകയായിരുന്നു. വൈകിട്ട് നാലു മണിവരെ മായയുമായി ഭർത്താവ് ഫോണിൽ സംസാരിച്ചിരുന്നു . ഇതിന് ശേഷം ഇവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.പൊലീസും അ​ഗ്നിരക്ഷാ സേനയും വനം വകുപ്പും ചേർന്നാണ് തെരച്ചിൽ നടത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൈപ്പ് ലൈനിലെ ചോർച്ച പരിഹരിച്ചില്ല : കുറ്റൂരിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു

തിരുവല്ല: ഉന്നത നിലവാരത്തിൽ നവീകരണം നടത്തിയ കുറ്റൂർ -മനയ്ക്കച്ചിറ റോഡിലെ പുത്തൂർ കാവ് ക്ഷേത്രത്തിന് സമീപം കുടിവെള്ള പൈപ്പിലെ ചോർച്ച പരിഹരിക്കാൻ റോഡ് ഇളക്കി അഞ്ചു ദിവസമായിട്ടും പരിഹാരമായില്ല.  ജെസിബി ഉപയോഗിച്ച് റോഡ്...

മിനിലോറിയും കാറും കൂട്ടിയിടിച്ച് വീടിന്റെ മതിൽ തകർന്നു

ആലപ്പുഴ: മിനിലോറിയും കാറും കൂട്ടിയിടിച്ച് കലക്ടറേറ്റിന് മുന്നിലെ വീടിന്റെ മതിൽ തകർന്നു. ഇന്ന് പുലർച്ചെ ആറിന് ആലപ്പുഴ കലക്ടറേറ്റ് ജംഗ്ഷനിലായിരുന്നു അപകടം. സംഭവത്തിൽ ആർക്കും പരിക്കില്ല. കോൺവെന്റ് സ്ക്വയർ ഭാഗത്തുനിന്ന് വന്ന ലോറിയും...
- Advertisment -

Most Popular

- Advertisement -