Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryസിനിമാ നിർമാതാവ്...

സിനിമാ നിർമാതാവ് ഗാന്ധിമതി ബാലനെ അനുസ്മരിച്ചു

കോഴഞ്ചേരി : വരുമാനം പ്രതീക്ഷിക്കാതെ കലാമൂല്യമുള്ള ചലച്ചിത്രങ്ങൾ കേരളീയ സമൂഹത്തിന് നൽകിയ അനുഗ്രഹിതനിർമ്മാതാവാ യിരുന്നു ഗാന്ധിമതി ബാലനെന്നു പ്രമുഖ ചലച്ചിത്ര സംവിധായകൻ   ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഗാന്ധിമതി ബാലനെ അനുസ്മരിക്കാൻ സഹപാഠികൾ ഇലന്തൂർ  വൈ. എം. സി. എ ഹാളിൽ ഒരുക്കിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓടില്ലെന്ന് ഉറപ്പുണ്ടായിരുന്ന സിനിമകൾക്ക് പോലും പണം മുക്കാൻ അദ്ദേഹം തയ്യാറായി. പഞ്ചവടിപാലം, സുഖമോ ദേവി, പത്താമുദയം തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയ ചിത്രങ്ങളായി. ഉപാധികളില്ലാതെ അദ്ദേഹം സൗഹൃദങ്ങൾ കാത്തു സൂക്ഷിച്ചതായും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

ക്ലാസ്സ്‌മേറ്റ്സ് കൺസോർഷ്യം പ്രസിഡന്റ്‌ കെ. ഭദ്രകുമാർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മേഴ്‌സി മാത്യു, മാധ്യമ പ്രവർത്തകൻ സാം ചെമ്പകത്തിൽ, ചലച്ചിത്ര സംവിധായകരായ ഇലന്തൂർ വിജയകുമാർ, അനു പുരുഷോത്തമൻ, സിനി ആർടിസ്റ്റ് ഡോ. സോണിയ മൽഹാർ, വൈ. എം. സി എ ഭാരവാഹികളായ കെ. ജി. സാമൂവൽ,  സണ്ണി തോമസ്, പ്രൊഫ. മാമ്മൻ സഖറിയ, ബാലന്റെ മകൻ അനന്തപത്മനാഭൻ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ കെ.പി. മുകുന്ദൻ,  കൺസോർഷ്യം  ഭാരവാഹികളായ റോയി. എം. ജോർജ്, അജയൻ ഉഴുവത്ത്, എം. ജി ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര മെത്രാപ്പോലീത്താ പദവിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തീകരിച്ച്  കാതോലിക്കാ ബാവാ

പരുമല : മലങ്കര മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടതിന്റെ മൂന്നാം വാര്‍ഷികദിനത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍  ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ പരുമലയില്‍  കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന അനുമോദന...

പെരിയ ഇരട്ടക്കൊലക്കേസ് : നാല് പ്രതികളുടെ പരോൾ തടഞ്ഞു

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു.ആഭ്യന്തര വകുപ്പ് അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ പ്രതികളെ പുറത്തിറക്കില്ല.നേരത്തെ അഞ്ച് പ്രതികൾ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. പ്രതികൾക്ക് കൂട്ടത്തോടെ...
- Advertisment -

Most Popular

- Advertisement -