തിരുവല്ല: എം.സി റോഡിലെ കുറ്റൂരിൽ മരത്തിൻ്റെ ശിഖരം ഒടിഞ്ഞുവീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കുറ്റൂർ തോണ്ടറ പാലത്തിനു സമീപം സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന വാകമരം വ്യാഴാഴ്ച രാത്രി 7.30 മണിയോടെ ഉണ്ടായ കാറ്റിൽ ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടത്. സംഭവത്തെ തുടർന്ന് കല്ലിശ്ശേരി മുതൽ തിരുവല്ല വരെ റോഡിൽ വാഹനങ്ങളുടെ നീണ്ട നിര അനുഭവപ്പെട്ടു. കെഎസ്ആർടിസി ദീർഘ ദൂര സർവ്വീസ് ഉൾപ്പെടെയുള്ള വാഹന യാത്രക്കാരും റോഡിൽ കുടുങ്ങി.
തുടർന്ന് തിരുവല്ല പോലീസും, ഫയർ ആൻ്റ് റെസ്‌ക്യു സംഘവും സ്ഥലത്ത് എത്തി റോഡിൽ വീണ മരശിഖരങ്ങൾ മുറിച്ചുമാറ്റിയ ശേഷം ഗതാഗതം പുന:സ്ഥാപിച്ചു.





