Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsMannarമക്കൾക്കു വിഷം...

മക്കൾക്കു വിഷം നൽകി അച്ഛൻ ജീവനൊടുക്കി; മൂത്തമകൾ മരിച്ചു

മാന്നാർ : മാന്നാറിൽ രണ്ട് പെൺമക്കൾക്ക് വിഷം നൽകി അച്ഛൻ ജീവനൊടുക്കി. മൂത്തമകൾ ചികിൽത്സയിലിരിക്കേ മരിച്ചു. മാന്നാർ തെള്ളിക്കിഴക്കേതിൽ ശിവശൈലത്തിൽ മനോജ് (44), മൂത്തമകൾ ശിവനന്ദന (12) എന്നിവരാണ് മരിച്ചത്. ഇളയമകൾ ശിവഗംഗ (7) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .

കുട്ടികൾ കുരട്ടിക്കാട് ശ്രീഭുവനേശ്വരി ഇംഗ്ളീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളാണ് . സ്കൂളിൽ നിന്ന് കുട്ടികളെ വിളിച്ചുകൊണ്ടു വരുന്ന യാത്രയ്ക്കിടെ മനോജ് കാർ നിർത്തി വിഷം കലർത്തിയ ജ്യൂസ് കുട്ടികൾക്കു നൽകുകയായിരുന്നു. മനോജും ജൂസ് കഴി‍ച്ചു. ജ്യൂസ് കുടിച്ചപ്പോൾ കയ്പു തോന്നിയതിനാൽ ഇളയ കുട്ടി തുപ്പിക്കളഞ്ഞു.അച്ഛനും ചേച്ചിയും അവശനിലയിലായതോടെ ഇളയകുട്ടി വഴിയാത്രക്കാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ മൂവരെയും പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മനോജ് മരിച്ചിരുന്നു.

ജ്യോതിയാണ് മനോജിന്റെ ഭാര്യ. ഇവർക്ക് ഒന്നരവയസ്സുള്ള ശിവകീർത്തന എന്നൊരു മകൾ കൂടിയുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളായിരിക്കാം ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു. തത്തംപള്ളി സ്വദേശി ബിജോയി ആൻറണി (32) ആണ് മരിച്ചത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. രണ്ട് പേർ...

Kerala Lotteries Results 05-04-2025 Karunya KR-700

1st Prize Rs.80,00,000/- KK 928155 (KATTAPPANA) Consolation Prize Rs.8,000/- KA 928155 KB 928155 KC 928155 KD 928155 KE 928155 KF 928155 KG 928155 KH 928155 KJ 928155...
- Advertisment -

Most Popular

- Advertisement -