Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiമുന്‍ മന്ത്രി...

മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്‌കാരം ഇന്ന്

കൊച്ചി : അന്തരിച്ച മുന്‍ മന്ത്രിയും മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞിന്റെ സംസ്‌കാരം ഇന്ന്. ആലുവ ആലങ്ങാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ രാവിലെ 10.30നാണ് ഖബറടക്കം.

മുസ്ലിം ലീഗ് നേതാക്കളും യുഡിഎഫ് നേതാക്കളും ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആയിരുന്നു വി കെ ഇബ്രാഹിം കുഞ്ഞിന്റെ അന്ത്യം. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു ഇദ്ദേഹം.

ഇന്നലെ കൊച്ചി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലും കളമശേരിയിലും നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് പരക്കെ മഴ തുടരും : 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.നാളെ കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള നാലു...

‘ആത്മനിർഭർ ഭാരത്’ യാഥാർഥ്യമായി: പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രതിരോധ- വ്യോമയാന മേഖലകളിലടക്കം രാജ്യം കൈവരിച്ച സ്വാശ്രയത്വ നേട്ടങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്ത് പരിപാടിയിലൂടെ പ്രശംസിച്ചു. ‘ആത്മനിർഭർ ഭാരത്’ എന്നത് ഇപ്പോൾ യാഥാർഥ്യമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു....
- Advertisment -

Most Popular

- Advertisement -