Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsതൊണ്ടി മുതല്‍...

തൊണ്ടി മുതല്‍ കേസ് :  ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം

തിരുവന്തപുരം : തൊണ്ടി മുതല്‍ തിരിമറി കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിര്‍ണായകം. ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്‍മന്ത്രിയുടെ അപ്പീല്‍. ലഹരികേസിലെ തൊണ്ടിമുതലായ അടിവസ്ത്രം നശിപ്പിച്ച കേസില്‍, അന്നത്തെ കേസിലെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിന് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

വിചാരണക്കോടതിയായ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്. ഇതിനെതിരെയാണ് ആന്റണി രാജുവിന്റെ അപ്പീല്‍. കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ അയോഗ്യനായ ആന്റണി രാജുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചില്ല. അയോഗ്യത നീക്കണം എന്നാവശ്യപ്പെട്ട് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓട്ടോറിക്ഷകൾ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കണം

ചെങ്ങന്നൂർ : ഓട്ടോറിക്ഷ യാത്രാനിരക്കുകൾ സംബന്ധിച്ച് നിരവധിയായ പരാതികൾ പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന സാഹചര്യത്തിൽ ചെങ്ങന്നൂർ താലൂക്കിലെ എല്ലാ ഓട്ടോ റിക്ഷകളിലും 2022 ഏപ്രിൽ 26 ലെ സർക്കാർ ഉത്തരവ്  പ്രകാരം പുതുക്കിയ...

Kerala Lottery Results : 19-08-2026 Dhanalekshmi DL-66

1st Prize Rs.1,00,00,000/- DN 635866 (PUNALUR) Consolation Prize Rs.5,000/- DO 635866 DP 635866 DR 635866 DS 635866 DT 635866 DU 635866 DV 635866 DW 635866 DX 635866 DY 635866 DZ 635866 2nd Prize Rs.30,00,000/- DO 596714 (THIRUVANANTHAPURAM) 3rd...
- Advertisment -

Most Popular

- Advertisement -