Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsKottayamനീർനായ കടിച്ച്...

നീർനായ കടിച്ച് ചികിത്സ തേടിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു

കോട്ടയം : ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു.വേളൂർ പാണംപടി കലയംകേരിൽ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53) ആണ് മരിച്ചത്. ഇന്നലെ രാവിലെ മീനച്ചിലാറ്റിൽ തുണി കഴുകുന്നതിനിടെ നീർനായ കടിക്കുകയായിരുന്നു.

തുടർന്ന് ജനറൽ ആശുപത്രയിൽ പോയി പ്രാഥമിക ചികിത്സ തേടി.എന്നാൽ വൈകുന്നേരത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നിസാനി കുഴഞ്ഞു വീഴുകയായിരുന്നു, മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകരണത്തിൽ വ്യക്തത ലഭിക്കുകയുളളൂവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൂവത്തൂർ കിഴക്ക് പള്ളിയോടം പുനർനിർമ്മാണം; ആദ്യ സംഭാവന കൈമാറി

കോഴഞ്ചേരി :  ആറന്മുള പള്ളിയോട പാരമ്പര്യത്തിന്റെ ഭാഗമായി ചരിത്രപ്രാധാന്യമുള്ള പൂവത്തൂർ കിഴക്ക് പള്ളിയോടം പുനർനിർമിക്കുന്നു. പൂവത്തൂർ 577-ാം നമ്പർ നീലകണ്ഠവിലാസം എൻ.എസ്.എസ്. കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള പള്ളിയോടത്തിന്റെ പുനർനിർമാണം നാട്ടുകാരുടെ സഹകരണത്തോടെ പള്ളിയോട നിർമാണസമിതിയുടെ...

കൊട്ടാരക്കര ടിപ്പർ അപകടം : ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ല ; ജിപിഎസ് ഓഫാക്കി

കൊല്ലം : കൊട്ടാരക്കരയിൽ ടിപ്പർ ഇടിച്ച് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ കടുത്ത നിയമലംഘനങ്ങൾ.ചവറ സ്വദേശിയായ ഡ്രൈവർ നിസാമിന്‌ ടിപ്പർ ലോറി ഓടിക്കാൻ ലൈസൻസില്ല.ഒരു മാസം മുൻപാണ് ഇയാൾ ഗൾഫിൽ നിന്നും...
- Advertisment -

Most Popular

- Advertisement -