Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsപി.ടി. ഉഷ...

പി.ടി. ഉഷ കുറ്റൂർ പഞ്ചായത്ത് ദത്തെടുത്തെങ്കിൽ വികസനം എവിടെ? യഥാർത്ഥ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തണം: യൂത്ത് ഫ്രണ്ട്

തിരുവല്ല: കൂറ്റൂർ ഗ്രാമപഞ്ചായത്ത് പി ടി ഉഷ എംപി ദത്തെടുത്തെന്ന് പ്രഖ്യാപനം നടത്തി ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ്. തിരുവല്ല നിയോജക മണ്ഡലത്തിൽ ബിജെപി ഭരിക്കുന്ന ഏക ഗ്രാമപഞ്ചായത്തായ കുറ്റൂർ ഗ്രാമപഞ്ചായത്ത് ഭരണം ഏറ്റെടുത്തപ്പോൾ തന്നെ ബിജെപി നേതാക്കൾ കോടികളുടെ വികസന പ്രവർത്തനങ്ങൾ നാട്ടിൽ നടത്താൻ പോകുന്നു എന്ന പേരിൽ പി.ടി. ഉഷ എംപി പഞ്ചായത്തിനെ ദത്ത് എടുത്തു എന്ന് പ്രഖ്യാപിച്ചത്.

എന്നാൽ ആറു മാസങ്ങൾ കഴിഞ്ഞിട്ടും വികസനം കൊണ്ടുവരുന്നതിന്റെ പ്രാരംഭ നടപടികൾ പോലും കാണാൻ കഴിയുന്നില്ല. തകർന്ന റോഡുകളും പൊട്ടിയ കുടിവെള്ള പൈപ്പുകളും, കത്താത്ത വഴിവിളക്കുമാണ് പഞ്ചായത്തിടുടനീളം. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും എങ്ങുമെത്തിയില്ല. ദത്തെടുക്കൽ പ്രഖ്യാപനത്തിന് പിന്നാലെ ഡബിൾ എഞ്ചിനുമായി വന്നവർ ഇതിന്റ് പേരിൽ നാടുനീളെ വെച്ച ഫ്‌ളക്‌സിന്റെ പണം ഉണ്ടായിരുന്നെങ്കിൽ തകർന്ന രണ്ട് റോഡെങ്കിലും ഉപയോഗപ്രദമാക്കാൻ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

പിടി ഉഷ കുറ്റൂർ ഗ്രാമപഞ്ചായത്തിനെ ദത്ത് എടുത്തു എന്ന ഒറ്റ കാരണത്താൽ മറ്റു ഫണ്ടുകളും ഈ പഞ്ചായത്തിന് ലഭ്യമാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.  വർഷം പകുതി കഴിഞ്ഞിട്ടും ഈ വിഷയത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ബിജെപി പഞ്ചായത്ത് ഭരണസമിതിയും, പിടി ഉഷ എംപിയും ഇതിന്റെ യഥാർത്ഥ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്തണം. അല്ലാത്തപക്ഷം ദത്തെടുക്കൽ വിഷയത്തിൽ കുറ്റൂർ നിവാസികളോട് മാപ്പ് പറഞ്ഞ് ദത്തെടുത്തെന്ന് പറയുന്ന ഗ്രാമപഞ്ചായത്തിനെ തിരികെ ശിശു ക്ഷേമസമിതിയെ ഏൽപ്പിക്കണമെന്നും രാജേഷ് ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദീനാമ്മ റോയി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് : അനീഷ് വരിക്കണ്ണാമല വൈസ് പ്രസിഡന്റ്

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ദീനാമ്മ റോയിയും വൈസ് പ്രസിഡന്റായി അനീഷ് വരിക്കണ്ണാമലയും സ്ഥാനമേറ്റു. വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ്...

ജൂൺ 3ന് സ്കൂളുകൾ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 3ന് പ്രവേശനോത്സവത്തോടെ തുറക്കും. മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇക്കാര്യം ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യോഗത്തിൽ മന്ത്രിമാരായ...
- Advertisment -

Most Popular

- Advertisement -