Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവില്പനയ്ക്കായി  ഇന്ത്യൻ...

വില്പനയ്ക്കായി  ഇന്ത്യൻ നിർമ്മിത വിദ്ദേശ മദ്യം സൂക്ഷിച്ച കുറ്റത്തിന് മാന്നാനം സ്വദേശിയെ അറസ്റ്റ് ചെയ്തു

കോട്ടയം : ഓണം ലക്ഷ്യമാക്കി വില്പനയ്ക്കായി ഒൻപത് കുപ്പി ഇന്ത്യൻ നിർമ്മിത വിദ്ദേശ മദ്യം സൂക്ഷിച്ച കുറ്റത്തിന് മാന്നാനം വേലംകുളം ഭാഗത്ത് പറപ്പള്ളി തലക്കൽ വീട്ടിൽ സന്തോഷ് കമാർ പി എൻ( 50) നെ അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ റേഞ്ച് എക്സൈസ് ഇൻസ്പക്ടർ ബിജു കെ വി യും പാർട്ടിയും, മാന്നാനം ഭാഗത്ത് മിനി ബാർ നടത്തിയിരുന്ന ഇയാളെ ഏറ്റുമാനൂർ എക്സൈസ് ഷാഡോ ടീം ഒരു മാസക്കാലമായി രഹസ്യ നിരീക്ഷണം നടത്തി വരികെയായിരുന്നു. ഇയാളുടെ പക്കൽ നിന്നും ഏതു സമയത്തും ആവശ്യക്കാർക്ക് കൊടുക്കുവാനുള്ള മദ്യം സ്റ്റോക്ക് ചെയ്തിരുന്നു എന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ്.

അര ലിറ്റർ മദ്യം 600 രൂപയ്ക്കാണ് ഇയാൾ വില്പന നടത്തിയിരുന്നത് മദ്യം വിറ്റ വകയിൽ കിട്ടിയ പണവും എക്സൈസ് പിടിച്ചെടുത്തു, എക്സൈസ് ഇൻസ്പക്ടർ ബിജു കെ വി നടത്തിയ റെയ്‌ഡിൽ അസ്സിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ മാരായ ബിനോദ് കെ ആർ, രഞ്ജിത് കെ നന്ത്യാട്ട്, അജിത് റ്റി പ്രിവന്റ്റി ഓഫീസർമാരായ കണ്മണിക്കുട്ടൻ വി.എസ്, ശ്യാം കുമാർ എസ്, ശ്യാം കുമാർ പി എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസീത് പി പി, യേശുദാസ് റ്റി എ വിജോയ് കെ ജോൺസൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സജനി ഒ എൻ, ജയപ്രഭ എം വി എന്നിവർ േ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വർണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടി ; പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറയ്ക്കും

ന്യൂഡൽഹി : രാജ്യത്ത് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തി.നേരത്തെ ഇത് ആറുശതമാനം ആയിരുന്നു ഇറക്കുമതി കുറയ്ക്കാനും രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനുമാണ് ഈ നീക്കം . അസംസ്‌കൃത എണ്ണയും സ്വർണവും...

യുഡിഎഫിന്റെ പരാതി തള്ളി : രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു

തിരുവനന്തപുരം : യുഡിഎഫിന്റെ പരാതി തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കോൺഗ്രസ് ഉന്നയിച്ച പരാതിയെ തുടർന്ന് പത്രിക സ്വീകരിക്കണമോ എന്ന...
- Advertisment -

Most Popular

- Advertisement -