Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsയുഎസിൽ ഷട്ട്ഡൗൺ...

യുഎസിൽ ഷട്ട്ഡൗൺ : കൂട്ടപ്പിരിച്ചുവിടൽ ഭീഷണിയുമായി ട്രംപ്

വാഷിംഗ്‌ടൺ : ധന അനുമതി ബിൽ പാസാക്കാനാകാതെ വന്നതോടെ യുഎസ് ഗവൺമെൻ്റ് ഷട്ട്ഡൗണ്‍ ഭീഷണിയിൽ .ഇതോടെ യുഎസിലെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും. അവശ്യ സർവീസുകൾ മാത്രമായിരിക്കും പ്രവർത്തിക്കുക.

ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാക്കുന്നതിൽ യു.എസ് കോൺഗ്രസിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് അത്യാവശ്യ സേവനങ്ങൾ ഒഴികെയുള്ളവയെല്ലാം നിർത്താൻ യുഎസ് സർക്കാർ നിർബന്ധിതരാവുന്നത് .1981 ന് ശേഷമുള്ള പതിനഞ്ചാമത്തെ സർക്കാർ ഷട്ട്ഡൗൺ ആണിത്.

ഷട്ട്ഡൗൺ ഉണ്ടായാൽ വൻതോതിൽ പൊതുമേഖലാ ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ആരോഗ്യപരിപാലന രംഗത്തെ വ്യവസ്ഥകളിലാണ് ഡെമോക്രറ്റുകളും വൈറ്റ് ഹൗസും തമ്മിലുള്ള പ്രധാന തർക്കം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവോണമായിട്ടും ഓണറേറിയം ലഭിക്കാതെ ബി എൽ ഒമാർ

പത്തനംതിട്ട: തിരുവോണമായിട്ടും ഓണറേറിയം ലഭിക്കാതെ ബി എൽ ഒമാർ. വോട്ടർ പട്ടികയുടെ പ്രത്യേക പുതുക്കലുമായി (എസ്ഐആർ) ബന്ധപ്പെട്ട് പ്രവർത്തിച്ച ബി എൽ ഒ മാർക്ക് ആണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച സ്പെഷ്യൽ...

മലപ്പുറം സ്വദേശിയായ 11കാരിക്ക് അമീബിക് മസ്തിഷ്ക ജ്വരംസ്ഥിരീകരിച്ചു

മലപ്പുറം : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. മലപ്പുറം ചേളാരിയിലെ 11 വയസുകാരനാണ് രോഗം സ്ഥീരികരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.കുട്ടിയുടെ നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അമീബിക് മസ്തിഷ്കജ്വരം...
- Advertisment -

Most Popular

- Advertisement -