Friday, November 13, 2026
No menu items!

subscribe-youtube-channel

HomeSpiritualഡോ.സാമുവേൽ മോർ...

ഡോ.സാമുവേൽ മോർ തിയൊഫിലൊസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണം 22 ന്

തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ സഭയുടെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട  ഡോ.സാമുവേൽ മോർ തിയൊഫിലൊസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകൾ 22 നു രാവിലെ 8 മണിക്ക് സഭാ ആസ്ഥാനത്തെ സെന്റ് തോമസ്  ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച് കത്രീഡലിൽ  നടക്കും.  കുർബാന മദ്ധ്യേയാണ് സ്ഥാനാരോഹണ  ശ്രുശ്രുഷകൾ നടക്കുക. സഭയിലെ മുതിർന്ന എപ്പിസ്കൊപ്പായും ഡൽഹി അതിഭദ്രാസന അധിപനുമായ ജോൺ മോർ ഐറേനിയസ്  മുഖ്യ കാർമികനായിരിക്കും. സഭയിലെ മറ്റു എപ്പിസ്കോപ്പാമാർ സഹ കാർമികരാകും.

മെത്രാപോലിത്ത സ്ഥാനത്തേക്ക് ഉയർത്തപെട്ട  തിരുമേനിക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള സഭയുടെ അനുമോദന സമ്മേളനം 11:30 നു മാർ അത്തനേഷ്യസ് യോഹാൻ മെമ്മോറിയൽ കൺവൻഷൻ സെന്ററിൽ നടക്കും.

മലങ്കര മാർത്തോമാ സുറിയാനി സഭാ അധ്യക്ഷൻ  തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത അനുമോദന സമ്മേളനം ഉൽഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ, രമേശ് ചെന്നിത്തല, മാത്യു ടി തോമസ്,  തിരുമേനിമാർ, രാഷ്ട്രീയ, മത, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

ബിലീവേഴ്‌സ് ഈസ്റ്റേൺ സഭാ പരമാധ്യക്ഷൻ മോർ അത്തനേഷ്യസ് യോഹാൻ  മെത്രാപോലിത്ത കാലം ചെയ്തതിനു ശേഷം ജൂൺ 17 നു ചേർന്ന  സൂനഹദോസ് ആണ്  ഡോ.സാമുവേൽ മോർ തിയൊഫിലൊസ് എപ്പിസ്കോപ്പയെ സഭയുടെ പുതിയ മെത്രാപോലിത്ത ആയി തിരഞ്ഞെടുത്തത് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ ആസൂത്രണം നടക്കുന്നു : ജി സുധാകരൻ

ആലപ്പുഴ : അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാൻ ആസൂത്രണം നടക്കുന്നുവെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ജി സുധാകരൻ .ഇതുസംബന്ധിച്ച് അമ്പലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകി. സിപിഐഎം സഹായത്തോടെ എസ്ഡിപിഐ കലാപത്തിന് ശ്രമിക്കുന്നുവെന്ന്...

ലോകസമാധാനവും ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും; കെ.സി.സി കവിയൂർ സോൺ സമാധാന സന്ദേശ സെമിനാർ സംഘടിപ്പിച്ചു

തിരുവല്ല : ലോകസമാധാനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, മനുഷ്യൻ മനുഷ്യസ്നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും കഴിയണമെന്നും അഭിവന്ദ്യ മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പ പറഞ്ഞു.കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) കവിയൂർ സോണിന്റെ അഭിമുഖത്തിൽ, തോട്ടഭാഗം...
- Advertisment -

Most Popular

- Advertisement -