Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsടച്ചിങ്‌സ് കൊടുക്കാത്തതിന്...

ടച്ചിങ്‌സ് കൊടുക്കാത്തതിന് തൃശ്ശൂരില്‍ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

തൃശ്ശൂർ : തൃശ്ശൂർ പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്ര(61)നാണ് കൊല്ലപ്പെട്ടത് .സംഭവത്തിൽ അളകപ്പ നഗർ സ്വദേശി സിജോ ജോണിനെ പൊലീസ് പിടികൂടി.

ഞായറാഴ്ച ഉച്ചയ്ക്ക് ബാറില്‍ വച്ച് ടച്ചിങ്‌സ് കൊടുത്തതുമായി ബന്ധപ്പെട്ട് ജീവനക്കാരുമായി സിജോ തര്‍ക്കമുണ്ടാക്കിയിരുന്നു.ബഹളം വെച്ച ഇയാളെ ജീവനക്കാർ ബാറിൽ നിന്നും പുറത്താക്കി.പിന്നീട് അര്‍ദ്ധ രാത്രിയോടെ ബാർ പൂട്ടി പുറത്തേക്കിറങ്ങിയ ഹേമചന്ദ്രനെ പുറത്തു കാത്തുനിന്ന പ്രതി കത്തി കൊണ്ടു കഴുത്തിൽ കുത്തുകയായിരുന്നു .ഹേമചന്ദ്രനെ ഉടനെ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെട്ട സിജോയെ പോലീസ് പിന്നീട് പിടികൂടുകയായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻജിൻ തകരാർ : ഇൻഡിഗോ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് ചെയ്തു

ന്യൂഡൽഹി : എൻജിൻ തകരാര്‍ സംശയിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് ചെയ്തു .ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ബോയിങ് 737 വിമാനമാണ് നിലത്തിറക്കിയത്.161 യാത്രക്കാരുണ്ടായിരുന്നു . രാവിലെ 10.53-ഓടെയാണ്...

ഗുരുവായൂരിൽ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ വെർച്വൽ ക്യൂ ഒരുക്കും: ദേവസ്വം ചെയർമാൻ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഞായർ ഒഴികെയുള്ള എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് അറിയിച്ചു. ഇപ്പോൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 2400 പേർക്കു വീതമാണ് വെർച്വൽ ക്യൂ...
- Advertisment -

Most Popular

- Advertisement -