ഭോപ്പാൽ: ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിലെ തീപിടിത്തത്തിൽ 14 പൂജാരിമാർക്ക് പൊള്ളലേറ്റു.ഹോളി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന ‘ഭസ്മ ആരതി’ക്കിടെയാണ് തീപിടിത്തമുണ്ടായത്. ശ്രീകോവിലിന് സമീപം സ്ഥാപിച്ച പന്തലിന്റെ ഒരു ഭാഗം തീപിടിച്ച് നിലം പതിക്കുകയായിരുന്നു.പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയിലും ഇന്‍ഡോറിലെ ആശുപത്രിയിലുമായി ചികിത്സ തേടി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കി.
