Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsതൊണ്ടിമുതല്‍ തിരിമറി...

തൊണ്ടിമുതല്‍ തിരിമറി കേസ് : ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം

തിരുവനന്തപുരം: വിദേശ പൗരനെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ മുൻമന്ത്രി ആന്റണി രാജുവിന്റെ അപ്പീല്‍ ഇന്ന് കോടതി പരിഗണിക്കും. നെടുമങ്ങാട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി ആന്റണി രാജുവിനെ ശിക്ഷിച്ചിരുന്നു. ഈ ശിക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയില്‍ നല്‍കിയ അപ്പീലാണ് ഇന്ന് പരിഗണിക്കുന്നത്.

ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. കേസ് നടന്ന കാലയളവില്‍ അദ്ദേഹം അഭിഭാഷകനായിരുന്നു.

ആന്‍റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതല്‍ തിരിമറി കേസില്‍ മൂന്ന് വർഷം വർഷം തടവിനും പതിനായിരം രൂപ പിഴയുമാണ് നെടുമങ്ങാട് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി രാജു നേരത്തെ സെഷൻസ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും എത്തിയെങ്കിലും ഫലം കണ്ടില്ല.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുതുക്കുളങ്ങര ഭഗവതീക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം നാളെ തുടക്കമാകും

തിരുവല്ല : പെരിങ്ങര പുതുക്കുളങ്ങര ഭഗവതീക്ഷേത്രത്തിൽ ഭാഗവതസപ്താഹയജ്ഞം 26-ന് തുടങ്ങും. വയലാ അരവിന്ദാക്ഷനാണ് യജ്ഞാചാര്യൻ. 26-ന് വൈകീട്ട് ഏഴിന് മേൽശാന്തി ഈശ്വരൻ നമ്പൂതിരി ദീപ പ്രതിഷ്ഠ നടത്തും. 27-ന് രാവിലെ 7.30-ന് പാരായണം...

കനത്ത മഴ :  വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു

കോന്നി : കനത്ത മഴയെ തുടർന്ന് തേക്കുതോട്ടിൽ വീടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. വീട്ടുകാർ ദുരന്തഭീഷണിയിൽ. കരിമാൻതോട്- തുമ്പാകുളം റോഡിൽ കൊടുന്തറ പുത്തൻ വീട്ടിൽ പി.ഡി. തോമസിൻ്റെ വീടിൻ്റെ മുൻപിലെ സംരക്ഷണ ഭിത്തിയാണ്...
- Advertisment -

Most Popular

- Advertisement -