Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsNationalരാജിവെയ്‌ക്കില്ലെന്ന മമതയുടെ...

രാജിവെയ്‌ക്കില്ലെന്ന മമതയുടെ നിലപാട്: ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരും – നിയമവിദഗ്ധര്‍

ന്യൂഡല്‍ഹി: രാജിവെയ്‌ക്കില്ലെന്ന പിടിവാശിയോടെ നില്‍ക്കുന്ന മമത സൃഷ്ടിക്കുന്ന പ്രതിസന്ധി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രാഷ്‌ട്രീയ സ്ഥിതിയാണെന്ന് വിലയിരുത്തല്‍. ഇങ്ങിനെയുള്ള അവസരത്തില്‍ ഗവര്ണര്‍ക്ക് രാജി ആവശ്യപ്പെടാമെന്ന് ഭരണഘടനയില്‍ ചൂണ്ടിക്കാട്ടുന്നു. വ്യാഴാഴ്ചവരെയാണ് മമതയ്‌ക്ക് രാജിവെയ്‌ക്കാനുള്ള സമയം. അവസാനദിവസവും രാജിവെയ്‌ക്കുന്നില്ലെങ്കില്‍ ഏഴാം തീയതി കഴിഞ്ഞാല്‍ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തകയാകും പോംവഴി.

ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ പൊലീസിന്റെ സഹായം തേടി ബലമായി മമതയെ ഒഴിപ്പിക്കാം. ഇക്കാര്യം ഭരണഘടന ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകനായ മഹേഷ് ജെത് മലാനി പറഞ്ഞിരുന്നു. പക്ഷെ അങ്ങിനെ ചെയ്താല്‍ അത് ബിജെപി നേടിയ 293ല്‍ 208 എന്ന ഉജ്വലമായ വിജയത്തിന് കളങ്കമാകും.

അതുകൊണ്ട് അത്തരം അതിരുവിട്ട ബലപ്രയോഗം വേണ്ടെന്നതാണ് പൊതുവായ തീരുമാനം. ഇത്രയും കനത്ത പരാജയവുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത മമതയുടെ മാനസികാവസ്ഥയുടെ പ്രതിഫലനമാണ് രാജിവെയ്‌ക്കില്ലെന്ന ഭീഷണി എന്ന് കരുതപ്പെടുന്നു.

ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടും മമത രാജിവെച്ചില്ലെങ്കില്‍ നിയമത്തകര്‍ച്ച ചൂണ്ടിക്കാട്ടി രാഷ്‌ട്രപതിയ്‌ക്ക് സര്‍ക്കാരിന്റെ ഭരണം ഏറ്റെടുക്കാം. അങ്ങിനെയെങ്കില്‍ ബംഗാളില്‍ ഒരു ദിവസത്തേയ്‌ക്കെെങ്കിലും രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് നിയമവിദഗ്ധര്‍ സൂചിപ്പിക്കുന്നു. ഖുറൈഷിയെപ്പോലുള്ള മുന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവര്‍ത്തിച്ച ഭരണഘടനാവിദഗ്ധന്‍ രാഷ്‌ട്രപതി ഭരണത്തിന്റെ സാധ്യത മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ക്ഷേത്ര നട നാളെ അടയ്ക്കും

പത്തനംതിട്ട: മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല അയ്യപ്പ ക്ഷേത്രനട നാളെ അടയ്ക്കും. ഇന്നും നാളെയും കളഭാഭിഷേകം, പുഷ്പാഭിഷേകം, ഉദയാസ്തമയപൂജ, പടി പൂജ എന്നിവ വിശേഷാൽ വഴിപാടായി നടക്കും. നാളെ രാത്രി 10ന് ഹരിവരാസനം...

ഓണക്കാല വിൽപന :12 ദിവസം വിറ്റത് 920 കോടിയുടെ മദ്യം

തിരുവനന്തപുരം : ഓണക്കാലത്തെ മദ്യ വിൽപനയിൽ റെക്കോർഡ് .12 ദിവസംകൊണ്ട് 920.74 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഓണക്കാലത്തെ വിൽപന 824.07 കോടി രൂപയായിരുന്നു .9.34 ശതമാനത്തിന്റെ വർധനവാണ്...
- Advertisment -

Most Popular

- Advertisement -