Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസംസ്ഥാനത്തെ കായിക...

സംസ്ഥാനത്തെ കായിക അടിസ്ഥാന സൗകര്യവികസനത്തിന് ചെലവാക്കുന്നത് 3400 കോടി രൂപ: മന്ത്രി വി അബ്ദുറഹ്മാൻ

ആലപ്പുഴ: സംസ്ഥാനത്ത് 3400 കോടി രൂപയുടെ കായിക അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചെന്നും ഇതിൽ 50 ശതമാനം പ്രവർത്തികൾ പൂർത്തീകരിച്ചുവെന്നും കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.  അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ  പൂർത്തിയാക്കിയ സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറുതും വലുതുമായ 369 സ്റ്റേഡിയങ്ങളുടെ നിർമ്മാണം ഇതിനോടകം പൂർത്തീകരിച്ചു. ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി 169 കളിക്കളങ്ങളണ് നിർമ്മിക്കുന്നത്. സംസ്ഥാന-ജില്ലാ സ്പോർട്സ് കൗൺസിലുകൾക്ക് താഴെ പഞ്ചായത്ത് സ്പോർട്സ് കൗൺസിലുകൾ രൂപീകരിച്ചുവരികയാണ്. രാജ്യത്താദ്യമായി സ്പോർട്സ് ഇക്കണോമി നടപ്പിലാക്കുന്ന സംസ്ഥാനമായും കായികനയം നടപ്പിലാക്കിയ സംസ്ഥാനമായും കേരളം മാറിയെന്നും കായിക മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച്  കേരളത്തെ സ്പോർട്സ് ഹബ്ബാക്കി മാറ്റുവാനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായാണ് അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ സ്റ്റേഡിയം നിർമ്മിച്ചത്. എച്ച് സലാം എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും കായികവകുപ്പിൻ്റെ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയുമുൾപ്പടെ ഒരു കോടിരൂപ ചെലവിൽ നിർമിച്ച സ്റ്റേഡിയത്തിൽ മഡ് ഫുട്ബോൾ, സിന്തറ്റിക് ബാസ്കറ്റ്ബോൾ, വോളി ബോൾ, സൈക്കിൾ പോളോ എന്നിവക്കുള്ള കോർട്ടുകൾ ഒരുക്കിയിട്ടുണ്ട്. ഇന്റർലോക്ക്, ഡ്രെയിനേജ്, ഫെൻസിംഗ് എന്നിവയും പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചു. അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവത്തിൻ്റെ ഭാഗമായി ഉന്നത നിലവാരത്തിലാണ് സ്റ്റേഡിയത്തിലെ ബാസ്ക്കറ്റ്ബോൾ കോർട്ട് ഉൾപ്പടെ നിർമ്മിച്ചിട്ടുള്ളത്.

ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള വള്ളസദ്യ : ടൂറിസം സാധ്യത പ്രയോജനപ്പെടുത്തും: അബിന്‍ വര്‍ക്കി എംഎല്‍എ

ആറന്മുള: ആറന്മുള  വള്ളസദ്യ, ഉതൃട്ടാതി ജലമേള എന്നിവയുമായി ബന്ധപ്പെട്ട് ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ. ഏറെ ആകര്‍ഷകവും ചരിത്ര പ്രസിദ്ധവുമാണ് ആറന്മുള വള്ളസദ്യ. ടൂറിസം വകുപ്പുമായി ചേര്‍ന്ന് വള്ളസദ്യയ്ക്ക് പ്രത്യേക...

ശബരിമല : വെള്ളിയാഴ്ച 96,853 പേർ ദർശനം നടത്തി : സ്‌പോട്ട് ബുക്കിങ് 22000 കടന്നു

ശബരിമല : മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ചു നട അടയ്ക്കാൻ ആറുനാൾ ശേഷിക്കേ ശബരിമലയിൽ പ്രതിദിനം എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വീണ്ടും വർധന. വെള്ളിയാഴ്ച 96,853 പേരാണ് ശബരിമലയിലെത്തിയത്. സ്‌പോട്ട് ബുക്കിങ്ങിലൂടെ മാത്രം...
- Advertisment -

Most Popular

- Advertisement -