Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeFeaturedCinemaജോജു ജോർജ്...

ജോജു ജോർജ് വില്ലനാകുന്ന തെലുങ്ക് സിനിമ ‘റൗഡി ജനാർദ്ദന’

കൊച്ചി : മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ ജോജു ജോർജിനെ തേടി വീണ്ടും അന്യഭാഷാ ചിത്രത്തിൽനിന്ന് വമ്പൻ അവസരം. തെലുങ്ക് സൂപ്പർതാരം വിജയ് ദേവരകൊണ്ട നായകനാകുന്ന പുതിയ ചിത്രം ‘റൗഡി ജനാർദ്ദന’ യിൽ പ്രതിനായക വേഷത്തിലേക്ക് ജോജു ജോർജിനെ ക്ഷണിച്ചിരിക്കുന്നത്. ഇരുവരും നേർക്കുനേർ ഏറ്റുമുട്ടുന്ന കഥാപാത്രങ്ങളായിരിക്കും ചിത്രത്തിലുണ്ടാകുകയെന്നാണ് സൂചന.

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആക്ഷൻ ഡ്രാമയാണ് ‘റൗഡി ജനാർദ്ദന’. ചിത്രത്തിൽ ശക്തമായ വില്ലൻ കഥാപാത്രത്തെയാണ് ജോജുവിനായി പരിഗണിച്ചിരിക്കുന്നത്. നേരത്തെ ഈ വേഷത്തിലേക്ക് തമിഴ് താരങ്ങളായ വിജയ് സേതുപതിയെയും എസ്.ജെ. സൂര്യയെയും സമീപിച്ചിരുന്നതായാണ് വിവരം. പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകൾ ധാരണയിലെത്താത്തതിനെ തുടർന്നാണ് ജോജു ജോർജിലേക്ക് അണിയറപ്രവർത്തകർ എത്തിയത്.

ചിത്രത്തിൽ ജോജുവിൻ്റെ സാന്നിദ്ധ്യം ചിത്രത്തിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ.

‘രാജാ വാരു റാണി ഗാരു’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രവി കിരൺ കോലയാണ് സംവിധാനം. വിജയ് ദേവരകൊണ്ടയുടെ നായികയായി കീർത്തി സുരേഷാണ് എത്തുന്നത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് നിർമാണം. മലയാളിയായ ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. അജ്നീഷ് ലോക്നാഥ് സംഗീതം ഒരുക്കുന്നു.

മലയാള സിനിമയിൽ സ്വാഭാവിക അഭിനയശൈലിയും ശക്തമായ കഥാപാത്രാവിഷ്കാരവും കൊണ്ട് ശ്രദ്ധ നേടിയ താരമാണ് ജോജു. ‘ജോസഫ്’, ‘പൊറിഞ്ചു മറിയം ജോസ്’, ‘നായാട്ട്’, ‘ഇരട്ട’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ താരത്തിന് വലിയ അംഗീകാരം നേടിക്കൊടുത്തിരുന്നു. പ്രതിനായക വേഷങ്ങളിലും തന്റെ അഭിനയമികവ് തെളിയിക്കാൻ ജോജുവിന് കഴിഞ്ഞിട്ടുണ്ട്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്കോട്ട സ്‌ഫോടനം : പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും: അമിത് ഷാ

ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭാവിയിൽ ഇതുപോലൊരു ആക്രമണം നടത്താൻ ചിന്തിക്കാൻ പോലും ആരും ധൈര്യപ്പെടാത്തവിധം രാജ്യം തിരിച്ചടി നൽകുമെന്നും അദ്ദേഹം...

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗൺമാൻ മൊഴി മാറ്റി

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ എസ് യു പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൊഴി മാറ്റി ഗൺമാൻ അഭിലാഷ് .കെഎസ്‌യു പ്രവർത്തകർ വീണാ ജോർജിനെ...
- Advertisment -

Most Popular

- Advertisement -