Tuesday, July 21, 2026
No menu items!

subscribe-youtube-channel

HomeNewsവന്ദേമാതരത്തെ ചൊല്ലി...

വന്ദേമാതരത്തെ ചൊല്ലി പി എ മുഹമ്മദ് റിയാസ് ഉയര്‍ത്തിയ വിവാദ പരാമര്‍ശങ്ങള്‍ അത്യന്തം ദൗര്‍ഭാഗ്യകരവും അപലപനീയവും: അനൂപ് ആന്റണി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആലപിച്ച വന്ദേമാതരത്തെ ചൊല്ലി പൊതുമരാമത്ത് മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉയര്‍ത്തിയ വിവാദ പരാമര്‍ശങ്ങള്‍ അത്യന്തം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി. രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തോടും ദേശാഭിമാന വികാരങ്ങളോടും ചേര്‍ന്നു നില്‍ക്കുന്ന വന്ദേമാതരത്തെ പോലും മതപരമായ കണ്ണാടി ധരിച്ച് കാണാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്.

ഇന്ത്യയുടെ ദേശീയ ബോധത്തിന്റെ ഭാഗമായ ഗാനത്തെ കുറിച്ച് അനാവശ്യ സംശയങ്ങളും ആശങ്കകളും ഉയര്‍ത്തുന്നത് സമൂഹത്തില്‍ വിഭജന ചിന്തകള്‍ക്ക് വഴിവെക്കുന്നതാണ്. വന്ദേമാതര ഗാനം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മഹത്തായ സാംസ്‌കാരിക പൈതൃകമാണെന്ന സത്യത്തെ മറച്ചുവയ്‌ക്കാനാവില്ല.

മതമൗലികവാദ ശക്തികളെ സന്തോഷിപ്പിക്കാനും ഒരു പ്രത്യേക വോട്ട്ബാങ്കിനെ പ്രീതിപ്പെടുത്താനും വേണ്ടിയുള്ള രാഷ്‌ട്രീയ നിലപാടായിട്ടാണ് മുഹമ്മദ് റിയാസിന്റെ പ്രസ്താവനയെ പൊതുസമൂഹം വിലയിരുത്തുന്നതെന്നും അനൂപ് ആന്റണി പറഞ്ഞു.

ദേശീയ വികാരങ്ങളോട് ആദരവില്ലാത്ത ചില തീവ്രവാദ-മൗലികവാദ നിലപാടുകള്‍ക്ക് മുന്നില്‍ സിപിഎം നിരന്തരം വഴങ്ങിക്കൊടുക്കുന്ന സമീപനത്തിന്റെ തുടര്‍ച്ചയാണ് ഈ പ്രസ്താവന. ഇത്തരം അപകടകരമായ രാഷ്‌ട്രീയം കേരളത്തിന്റെ സാമൂഹിക ഐക്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ പോലുള്ള ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയ വികാരങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ അഭിമാനത്തോടെ നിലകൊള്ളേണ്ടതായിരുന്നു. എന്നാല്‍ അതിനെതിരെ ഭരണഘടനയുടെയും മതനിരപേക്ഷതയുടെയും പേരില്‍ തെറ്റായ ആശങ്കകള്‍ സൃഷ്ടിക്കുന്നത് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പാണ്.

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികത്തോട് അനുബന്ധിച്ച് അതിന്റെ പൂര്‍ണരൂപം ആലപിക്കാനും, അതിനെ ആക്ഷേപിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുണ്ട്. അത് മുന്‍ മന്ത്രിക്ക് അറിയാത്തതാണോ, മനഃപൂര്‍വം മറന്നതാണോ എന്നും അനൂപ് ആന്റണി പ്രതീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്നാറില്‍ താപനില വീണ്ടും പൂജ്യത്തിന് താഴെ : തണുപ്പ് വര്‍ധിച്ചതോടെ  സഞ്ചാരികളുടെ ഒഴുക്കും കൂടി

മൂന്നാർ : അതിശൈത്യം തുടരുന്ന ഇടുക്കി മൂന്നാറില്‍ താപനില വീണ്ടും പൂജ്യത്തിന് താഴെ. മൂന്നാറിലെ ലച്ച്മി എസ്റ്റേറ്റിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് ആയാണ്  താപനില താഴ്ന്നത്....

എഎപിയിൽ പിളർപ്പ് : രാഘവ് ഛദ്ദ ഉൾപ്പെടെയുള്ള മൂന്ന് എംപിമാർ ബിജെപിയിലേക്ക്

ന്യൂഡൽഹി : ആംആദ്മി പാർട്ടിയിൽ പിളർപ്പ്.രാഘവ് ഛദ്ദ എംപി എഎപി വിട്ട് ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചു. രാജ്യസഭാ എംപിമാരായ അശോക മിത്തൽ, സന്ദീപ് പഥക്ക് എന്നിവരും എഎപി വിടുന്നതായി പ്രഖ്യാപിച്ചു.വാർത്താ സമ്മേളനം നടത്തിയാണ്...
- Advertisment -

Most Popular

- Advertisement -