Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം ഇരട്ടക്കൊലക്കേസ്...

കോട്ടയം ഇരട്ടക്കൊലക്കേസ് : പ്രതി അമിത് പിടിയിൽ

കോട്ടയം : കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലക്കേസിലെ പ്രതി അസം സ്വദേശി അമിത് ഉറാങ്ങ് പിടിയിൽ. തൃശ്ശൂർ മാളയിൽനിന്നാണ് ഇയാളെ അന്വേഷണം സംഘം പിടികൂടിയത്. അസമില്‍ നിന്നുള്ള അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള കോഴിഫോമിൽ നിന്നാണ് അമിതിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോട്ടയത്തെത്തിച്ചു വിശദമായി ചോദ്യം ചെയ്യും.

കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ.വിജയകുമാർ (65),ഭാര്യ ഡോ. മീര വിജയകുമാർ (60) എന്നിവരാണ് വീടിനുള്ളിൽ ക്രൂരമായി കൊല്ലപ്പെട്ടത്.അമിത് മൂന്നു വർഷം വിജയകുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും ജോലി ചെയ്തിരുന്നു. ഇതിനിടയിൽ ഇയാൾ ഇവരുടെ ഫോണുകൾ മോഷ്ടിക്കുകയും ഈ കേസിൽ ഇയാൾ അഞ്ചു മാസം ജയിലിൽ കിടക്കുകയും ചെയ്തിരുന്നു .

വിജയകുമാറിന്റെയും മീരയുടെയും മകനായ ഗൗതം വിജയകുമാറിനെ (28) 2017 ജൂണിൽ കോട്ടയം തെള്ളകത്ത് റെയിൽവേ പാളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ സിബിഐ അന്വേഷണം തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാബൂളിലെ ആശുപത്രിയിൽ പാകിസ്ഥാൻ വ്യോമാക്രമണം; 400 പേർ കൊല്ലപ്പെട്ടു

കാബൂൾ : കാബൂളിലെ ആശുപത്രിയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരുക്കേറ്റതായും താലിബാൻ അറിയിച്ചു .ലഹരിവിമുക്ത കേന്ദ്രമായ ആശുപത്രി കെട്ടിടം പൂർണ്ണമായും തകർന്നതായും താലിബാൻ വക്താവ്...

തിരുവല്ലയിൽ മഴക്കെടുതി രൂക്ഷം: ക്യാംപുകളിൽ എത്തുന്നവരും കൂടിയിട്ടുണ്ട്

തിരുവല്ല: തിരുവല്ല മേഖലയിൽ മഴക്കെടുതി രൂക്ഷം. കിഴക്കൻ വെള്ളത്തിൻ്റെ വരവ് കൂടിയതിനാൽ വെള്ളം കയറുന്ന വീടുകളുടെ എണ്ണം വർധിച്ചു. ക്യാംപുകളിൽ എത്തുന്നവരുടേയും എണ്ണവും കൂടിയിട്ടുണ്ട്. തിരുമൂലപുരം, കാവുംഭാഗം മേഖലകളിൽ വെള്ളക്കെട്ട് കാരണം ജനങ്ങളുടെ ദുരിതം...
- Advertisment -

Most Popular

- Advertisement -