Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsമണിമലയാറിന്റെ തീരം...

മണിമലയാറിന്റെ തീരം വ്യാപകമായി ഇടിയുന്നു. തീര നിവാസികൾ ആശങ്കയിൽ.

തിരുവല്ല: ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനെ തുടർന്നുണ്ടായ പ്രതിഭാസത്തിന്റെ ഭാഗമായി കുറ്റൂർ പഞ്ചായത്തിന്റെ  അതിർത്തി പ്രദേശമായ മൂലയ്ക്കൽ ഭാഗത്ത് 10 സെന്റ് സ്ഥലത്തോളം മണിമലയാറ്റിൽ പതിച്ചു. പുഴയോരം, അല്ലാട്ടുപറമ്പിൽ ജയശങ്കർ മുകുന്ദകുമാറിന്റെ ഉടമസ്ഥയിലുള്ള സ്ഥലമാണ് മണിമലയാർ കവർന്നത്. കരിങ്കൽ സംരക്ഷണഭിത്തി ഉണ്ടായിരുന്ന ഈ സ്ഥലത്ത് വലിയ മരങ്ങളും ഉൾപ്പെടെ ഉണ്ടായിരുന്നു. ഇവയെല്ലാം പൂർണമായി ആറ്റിൽ മുങ്ങിയ അവസ്ഥയിലാണ്. ഇതിനോട് ചേർന്നു പോകുന്ന കാർഷിക ആവശ്യത്തിനായുള്ള മൈനർ ഇറിഗേഷന്റ് ജലസേചന കനാലും ഏതുനിമിഷവും ആറ്റിൽ പതിയാമെന്ന അവസ്ഥയിലാണ്.

ഏതാനും മാസങ്ങൾക്ക് മുമ്പ് ഇതിന് സമീപമുള്ള വടക്കേ പറമ്പിൽ മനോഹരന്റ് 50 അടി താഴ്ചയുള്ള കിണർ പൂർണ്ണമായും ഇടിഞ്ഞു താണിരുന്നു. തുടർച്ചയായി ഈ പ്രദേശത്തുണ്ടാകുന്ന ഇത്തരം സംഭവങ്ങളെ പറ്റി അധികൃതർ വിശദമായ പരിശോധന നടത്തണമെന്നും   അടിയന്തര പരിഹാരം കാണണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പുല്ലാട് എസ്.എൻ.ഡി.പി.ശാഖ സർവ്വമത തീർത്ഥാടക വിശ്രമകേന്ദ്രം നിർമ്മിക്കുന്നു

കോഴഞ്ചേരി : മതസൗഹാർദ്ദത്തിൻ്റെ സന്ദേശം നൽകി സർവ്വ മത തീർത്ഥാടകർക്കായി വിശ്രമകേന്ദ്രം ഒരുങ്ങുന്നു. പുല്ലാട് 4294-ാം നമ്പർ എസ് എൻ ഡി പി ടൗൺ ശാഖയാണ് നൂതന ആശയവുമായി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ശബരിമല, മഞ്ഞനിക്കര ,മാരാമൺ,...

ശക്തമായ കാറ്റിലും മഴയിലും പെരിങ്ങരയിലും കുറ്റൂരിലും  വ്യാപക നാശം: നിരവധി മരങ്ങൾ കടപുഴകി വീണു

തിരുവല്ല: ശക്തമായ കാറ്റിലും  മഴയിലും പെരിങ്ങരയിലും കുറ്റൂരിലും  വ്യാപക നാശം വിതച്ചു. നിരവധിയിടങ്ങളിൽ  മരങ്ങൾ കടപുഴകി വീടിന് മുകളിലേക്കും വൈദ്യൂതി ലൈനിലേക്കും വീണു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിയോടെ വീശിയടിച്ച കാറ്റിലും...
- Advertisment -

Most Popular

- Advertisement -