Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകുറ്റൂരിൽ റോഡ്...

കുറ്റൂരിൽ റോഡ് അപകടങ്ങൾ  തുടർക്കഥയാകുന്നു

തിരുവല്ല: എം സി റോഡിലെ കുറ്റൂരിൽ റോഡ് അപകടങ്ങൾ തുടർക്കഥയാകുന്നു.  ഉന്നത നിലവാരത്തിൽ നവീകരിച്ച ആറാട്ടുകടവ് വരട്ടാർ പാലം മുതൽ കുറ്റൂർ  തോണ്ടറ പാലം വരെയുള്ള ഒരു കിലോമീറ്റർ ഭാഗത്താണ് അപകടങ്ങൾ നിത്യ സംഭവമായി മാറിയത്.

റോഡിൽ  വാഹനങ്ങളുടെ അമിതവേഗത കൂടിയാകുമ്പോൾ ദിവസേന അപകടങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം  രാവിലെ  കുറ്റൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിനു സമീപം തിരുവല്ല ഭാഗത്തേക്ക് പോയ കാർ വശം തിരിഞ്ഞപ്പോൾ  അമിത വേഗതയിലെത്തിയ  മറ്റൊരു  കാർ ഇടിച്ചു കയറി അപകടമുണ്ടായി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അമിത വേഗതയിൽ എത്തിയ  പിക് അപ്പ് വാഹനം തോണ്ടറ പാലത്തിലെ നടപ്പാതയിലേക്ക് ഇടിച്ചു കയറി അപകടം ഉണ്ടായി. രണ്ട് അപകടങ്ങളിലും  ആളപായം ഇല്ല. റോഡിൽ ഈ ഭാഗങ്ങളിലെ അപകടങ്ങൾ ഒഴിവാക്കുന്നതിന് പൊതു മരാമത്ത് വിഭാഗം സത്വര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എറണാകുളം- ബംഗളൂരു വന്ദേഭാരത്  കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു

തിരുവനന്തപുരം: എറണാകുളം- ബംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നു. നിലവില്‍ എട്ടു കോച്ചുകളാണ് ഉള്ളത്. 16 കോച്ചുള്ള പുതിയ ട്രെയിന്‍ മിക്കവാറും അടുത്ത മാസം ആദ്യ പകുതിയില്‍ തന്നെ ഓടിത്തുടങ്ങും. 16...

ഇന്ത്യയ്ക്കും ചൈനയ്ക്കും 100% തീരുവ ഭീഷണി ; ബിൽ പാസാക്കി യുഎസ് സെനറ്റ്

വാഷിംഗ്‌ടൺ : റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി.ഇന്ത്യയും ചൈനയും ഉൾപ്പെടെ റഷ്യയിൽ നിന്നുള്ള എണ്ണയോ പ്രകൃതിവാതകമോ വാങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ അഞ്ച് രാജ്യങ്ങൾക്ക് 100% തീരുവ ചുമത്താൻ പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -