Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ...

ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടം: 57 മണ്ഡലങ്ങളിൽ  ഇന്ന് വോട്ടെടുപ്പ്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം നടക്കവെ  ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബിഹാറിലെ എട്ടിടത്തും പഞ്ചാബിലെയും ഹിമാചല്‍പ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ്.

ബംഗാള്‍, ബിഹാര്‍ ഒഡിഷ, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 904 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഹിമാചല്‍പ്രദേശില്‍ നിര്‍ണായകമായ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂരിൽ കുടുംബക്ഷേത്രത്തിൽ മോഷണം: ഒന്നരലക്ഷം രൂപയുടെ ഓട്ടുപകരണങ്ങൾ കവർന്നതായി പരാതി

തിരുവല്ല : കുറ്റൂർ തലയാർ കുഴിയനേത്ത് കുടുംബത്തിന്റെ  ഉടമസ്ഥതയിലുള്ള  ക്ഷേത്രത്തിൽ നിന്നും  ഒന്നരലക്ഷത്തോളം രൂപയുടെ ഓട്ടുപകരണങ്ങൾ മോഷണം പോയതായി പരാതി. വെള്ളിയാഴ്ച രാവിലെ 8 മണിയോടുകൂടി ക്ഷേത്രവും പരിസരവും വൃത്തിയാക്കാൻ ഭാരവാഹികൾ  എത്തിയപ്പോഴാണ്...

ബെംഗളൂരുവിൽ ആശുപത്രി ഐസിയുവിൽ തീപിടിത്തം : ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം.പുനലൂർ സ്വദേശിയായ സുജയ് പണിക്കർ (35) ആണ് മരിച്ചത്.ന്യുമോണിയ ബാധിച്ച് 19 ദിവസമായി ഐസിയുവിൽ ചികിത്സയിലായിരുന്നു. മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കൽ...
- Advertisment -

Most Popular

- Advertisement -