Sunday, July 6, 2025
No menu items!

subscribe-youtube-channel

HomeNewsബൈക്കിടിച്ച് പരുക്കേറ്റയാളെ...

ബൈക്കിടിച്ച് പരുക്കേറ്റയാളെ മുറിയിൽ പൂട്ടിയിട്ടു കടന്നു കളഞ്ഞു : ചികിത്സ ലഭിക്കാതെ പരിക്കേറ്റയാൾ മരിച്ചു

തിരുവനന്തപുരം : വെള്ളറടയിൽ ബൈക്ക് ഇടിച്ചു പരുക്കേറ്റയാൾ ചികിത്സ ലഭിക്കാതെ മരിച്ചു.കലിങ്ക് നട സ്വദേശി സുരേഷ് (52) ആണ് മരിച്ചത്.കഴിഞ്ഞ 7-ാം തീയതിയാണ് രാത്രിയിൽ റോഡരികിൽ നിന്നിരുന്ന സുരേഷിനെ ബൈക്കിലെത്തിയ രണ്ട് പേർ ഇടിച്ചിടുകയായിരുന്നു.

പരുക്കേറ്റ സുരേഷിനെ സമീപത്തുള്ള മുറിയിലാക്കി ബൈക്ക് യാത്രക്കാർ കടന്നു കളയുകയായിരുന്നു. ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മുറിയിൽനിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തുന്നത്. സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്നും അപകടത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചു .സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അഹമ്മദാബാദ് വിമാനാപകടം : പ്രധാനമന്ത്രി അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ചു

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ അഹമ്മദാബാദിലെത്തി. വിമാനാപകടം നടന്ന സ്ഥലം അദ്ദേഹം സന്ദർശിച്ചു. 20 മിനിറ്റോളം സ്ഥലത്ത് നിന്ന് സ്ഥിതി​ഗതികൾ വിലയിരുത്തിയശേഷം വിമാനദുരന്തത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു. ആശുപത്രി...

പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പ്രതിക്ക് 8 വർഷം തടവും 35000 രൂപ പിഴയും

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പ്രതിക്ക് 8 വർഷം കഠിന തടവും 35000 രൂപ പിഴയും വിധിച്ചു. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതിയാണ് കോയിപ്രം സ്വദേശി തങ്കച്ചൻ കുറ്റക്കാരനാണെന്ന്...
- Advertisment -

Most Popular

- Advertisement -