Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaകനാലിൽ കാണാതായ...

കനാലിൽ കാണാതായ 2 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

ആറന്മുള : കിടങ്ങന്നൂർ വില്ലേജ് ഓഫിസിന് സമീപം പി ഐ പി കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 2 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ 8 ന് വില്ലേജ് ഓഫീസിൻ്റെ സമീപത്ത് നിന്ന് 350 മീറ്റർ മാറി കനാലിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കിടങ്ങന്നൂർ എസ് വി ജിവി ഹൈസ്കൂളിലെ വിദ്യാർഥികളായ മെഴുവേലി സൂര്യേന്ദുവിൽ അഭിരാജ്, ഉള്ളന്നൂർ കാരിത്തോട്ട മഞ്ജു വിലാസത്തിൽ അനന്ദുനാഥ് എന്നിവരെയാണ് ഇന്നലെ വൈകിട്ട് മുതൽ  കാണാതായത്.

വിദ്യാർഥികൾ കുളിക്കാനായി കനാലിൽ ഇറങ്ങുകയായിരുന്നു
ഇവരുടെ വസ്ത്രങ്ങൾ കനാൽകരയിൽ കണ്ടതോടെ പോലീസും ഫയർ ഫോഴ്സും രാത്രി വൈകിയും തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല. കുട്ടികൾ കനാലിൽ ഇറങ്ങുന്നതിൻ്റെ സി സി ടിവി ദൃശ്യങ്ങൾ സമീപത്തെ വീട്ടിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐസിയു പീഡനക്കേസ്:ഡോ. പ്രീതിക്കെതിരെ പുനരന്വേഷണം

കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്‌. നാർക്കോട്ടിക് സെൽ എസിപി ടി.പി.ജേക്കബിനാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തര മേഖല ഐജി കെ....

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ജീവനൊടുക്കി

ബംഗളുരു : കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ്(56) ജീവനൊടുക്കി. ബംഗളുരുവിലെ അശോക നഗറിലെ ഓഫീസില്‍ വച്ചാണ് സംഭവം. ഐ ടി റെയ്ഡിനിടെയാണ് ഡോ. സി ജെ റോയ് ആത്മഹത്യ...
- Advertisment -

Most Popular

- Advertisement -