Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsപെൺകുട്ടിക്ക് നേരെ...

പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പ്രതിക്ക് 8 വർഷം തടവും 35000 രൂപ പിഴയും

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ പ്രതിക്ക് 8 വർഷം കഠിന തടവും 35000 രൂപ പിഴയും വിധിച്ചു. പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതിയാണ് കോയിപ്രം സ്വദേശി തങ്കച്ചൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

2021 ഓഗസ്റ്റ് മാസം 21 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തങ്കച്ചൻ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും പഠിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയും, അതിൻ്റെ ഫോട്ടോയും വീഡിയോയും എടുക്കാൻ കുട്ടിയെ നിർബ്ബന്ധിക്കുകയുമായിരുന്നു. കുട്ടിയുടെ ബഹളംകേട്ട് എത്തിയ മാതാപിതാക്കൾ ഇയാളോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടു.

അപ്പോൾ അസഭ്യം പറഞ്ഞ പ്രതി വീണ്ടും നഗ്നത പ്രദർശിപ്പിക്കുകയും കുട്ടിയെയും മാതാപിതാക്കളേയും അസഭ്യം പറയുകയും വീടിന് പുറത്തിറങ്ങി കല്ലുമായി വന്ന് കുട്ടിയെ എറിയുകയും ചെയ്തു. ഇന്ത്യൻ ശിക്ഷാ നിയമവും, പോക്ക്സോ നിയമത്തിലെ  വകുപ്പുകൾ പ്രകാരവും പ്രത്യേകമായാണ് ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷവിധിച്ചത്. പിഴ അടക്കാത്ത പക്ഷം പ്രതി 8 ആഴ്ച്ചകൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. ജെയ്സൺ മാത്യൂസ് ഹാജരായി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എറണാകുളം മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കല്‍ നടപടിയിൽ സംഘർഷം

എറണാകുളം : കിഴക്കമ്പലം മലയിടം തുരുത്തിൽ പട്ടിക ജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടിയിൽ സംഘർഷം .സുപ്രീംകോടതി നിർദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലന്റെ നേതൃത്വത്തിൽ ശ്രമിച്ചെങ്കിലും നാട്ടുകാർ...

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം : ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പാലക്കാട് : പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ 3 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. പാലക്കാട് നഗരസഭകൗൺസിലർ സിന്ധു രാജനും ബന്ധുക്കളായ 2 പേർക്കുമെതിരെയാണ് ടൗൺ നോർത്ത് പൊലീസ്...
- Advertisment -

Most Popular

- Advertisement -