Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiജനന-മരണ രജിസ്ട്രേഷൻ...

ജനന-മരണ രജിസ്ട്രേഷൻ : കർശന നടപടികളുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി : രാജ്യത്തെ ജനനവും മരണവും രജിസ്ററര്‍ ചെയ്തില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുന്ന നിയമ ഭേദഗതി ഒക്ടോബര്‍ ഒന്ന് മുതല്‍ പാര്‍ലമെന്‍റ് പാസാക്കിയ ബില്ലില്‍ കഴിഞ്ഞ മാസമാണ് രാഷ്ട്രപതി ഒപ്പ് വച്ചത്.പുതിയ വ്യവസ്ഥകൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

ജനനവും മരണവും സംഭവിച്ച് 21 ദിവസത്തിനുള്ളില്‍ ഫീസോ പിഴയോ കൂടാതെ രജിസ്റ്റര്‍ ചെയ്യാം. 21 മുതല്‍ 30 ദിവസം വരെ നിശ്ചിത ഫീസ് രജിസ്ട്രാര്‍ക്ക് അടച്ച് രജിസ്റ്റര്‍ ചെയ്യും.ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ വൈകിയാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന അധികാരിയുടെയോ, ജില്ലാ രജിസ്ട്റാറുടേയോ അനുമതി വേണം.ഒരു വർഷത്തിന് ശേഷവും രണ്ട് വർഷത്തിനുള്ളിലും അപേക്ഷ സമർപ്പിക്കുന്ന കേസുകളിൽ ജില്ലാ മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അല്ലെങ്കിൽ അധികാരപ്പെടുത്തിയ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് ആവശ്യമാണ്.രണ്ട് വർഷത്തിന് ശേഷമാണ് രജിസ്ട്രേഷന് അപേക്ഷിക്കുന്നതെങ്കിൽ, ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് ആവശ്യമായി വരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷിഗെല്ല : വയനാട്ടിൽ അഞ്ച് കുട്ടികൾക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

വയനാട് : ജില്ലയിൽ വിദ്യാർത്ഥികൾക്കിടയിൽ ഷിഗെല്ല ബാധ പടരുന്നതായി റിപ്പോർട്ട്. വയനാട്ടിൽ 5 പേർക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. 5, 7, 8, 9, 11 വയസ്സുള്ള പെൺകുട്ടികൾക്കാണ് പുതുതായി...

എടത്വ, തകഴി, വീയപുരം പഞ്ചായത്തുകളിൽ സൂപ്പര്‍ ക്ലോറിനേഷന്‍ സെപ്റ്റംബർ 15 ന്: കുടിവെള്ളം ഉപയോഗിക്കരുത്

എടത്വ : എടത്വ, തകഴി, വീയപുരം പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം നടത്തുന്ന ട്യൂബ്‌വെല്ലുകളിലും ജലസംഭരണികളിൽ സെപ്റ്റംബർ 15 ന്  സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നു.  അന്നേദിവസം രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6...
- Advertisment -

Most Popular

- Advertisement -