Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiയുവാവിനെ പെട്രോളൊഴിച്ച്...

യുവാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി : രണ്ടുപേർ പിടിയിൽ

കൊച്ചി : പിറവത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് കത്തിച്ചു.ഗുരുതരമായി പൊള്ളലേറ്റ കക്കാട് സ്വദേശി അരുൺ (31) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പെട്രോൾ ഒഴിച്ച സുഹൃത്ത് ജിഷ്ണു ഉൾപ്പെടെ രണ്ടുപേർ പോലീസ് കസ്റ്റഡിയിലാണ്. ജിഷ്ണുവിനും സാരമായി പൊള്ളലേറ്റിട്ടുണ്ട്.

വിദേശത്തു ജോലിയുള്ള ജിഷ്ണു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. സുഹൃത്തായ അരുൺ ജിഷ്ണുവിനെ ഫോണിൽ വിളിക്കുകയും ജിഷ്ണുവിന്റെ അമ്മയോട് മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇതിനെത്തുടർന്ന് ജിഷ്ണു സുഹൃത്തുക്കളെയും കൂട്ടി ബുധനാഴ്ച അർധരാത്രിയോടെ അരുണിന്റെ വീട്ടിലെത്തുകയും വാക്കുതർക്കത്തിന് പിന്നാലെ ജിഷ്ണു കൈയിൽ കരുതിയിരുന്ന പെട്രോൾ അരുണിന്റെ ദേഹത്തേക്ക് ഒഴിക്കുകയും ചെയ്യുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു

കോഴിക്കോട്: മലപ്പുറം വണ്ടൂരിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു. കാപ്പില്‍ സ്വദേശികളായ വിശാഖ്, ജിതിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.മലപ്പുറം കാപ്പിൽ ജംഗ്ഷനിലാണ് ആക്രമണം ഉണ്ടായത്. ഇരുവരുടെയും കൈകൾക്കാണ് വെട്ടേറ്റത്. ഉടനെ തന്നെ യുവാക്കളെ വണ്ടൂരിലെ സ്വകാര്യ...

കെഎസ്ആർടിസി പിങ്ക് ബസ് പദ്ധതിയുടെ ഉദ്ഘാടനം 23-ന്

തിരുവനന്തപുരം: സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി കെ എസ് ആർ ടി സി നടപ്പിലാക്കുന്ന പിങ്ക് ബസ് പദ്ധതിയുടെ ഉദ്ഘാടനം 23-ന് നടക്കും. സംസ്ഥാനത്തെ പ്രധാന റൂട്ടുകളിൽ സ്ത്രീകൾക്ക് സുരക്ഷിതമായ...
- Advertisment -

Most Popular

- Advertisement -