Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsബിലീവേഴ്സ് ചർച്ച്...

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ അഞ്ചാമത് ബിരുദ സമർപ്പണ ചടങ്ങ് നടന്നു

തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ അഞ്ചാമത് ബിരുദ സമർപ്പണ ചടങ്ങ് നടന്നു. 2020 ബാച്ചിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ ബിരുദ സമർപ്പണ ചടങ്ങിൽ ബിലീവേഴ്സ് ഈസ്റ്റേൺ സഭാ പരമാധ്യക്ഷൻ  മോറാൻ മോർ ഡോ. സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ആഭ്യന്തര  വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പങ്കെടുത്ത് ബിരുദ സമർപ്പണ സന്ദേശം നൽകി.

കേരളത്തിൻ്റെ ആരോഗ്യ മേഖലയെ ഉയരങ്ങളിൽ എത്തിച്ചതിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സമർപ്പണ ബോധവും അറിവുമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ബിരുദം നേടി മെഡിക്കൽ സേവന രംഗത്തിറങ്ങുന്ന  ഡോക്‌ടർമാർക്ക് അഗാധമായ സഹാനുഭൂതിയും ഉത്തരവാദിത്ത ബോധവും ഉണ്ടാകണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ബിലീവേഴ്സ് ഈസ്‌റ്റേൺ ചർച്ചിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെയും വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും  രമേശ് ചെന്നിത്തല അഭിനന്ദിച്ചു. വേദിയിൽ വച്ച് അദ്ദേഹം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ  മോറാൻ മോർ ഡോ. സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്തയെ ഓപ്പറേഷൻ തൂഫാൻ വാരിയറായി പ്രഖ്യാപിക്കുകയും ബാഡ്ജ് നൽകുകയും  ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞ സദസ്സിന് ചൊല്ലിക്കൊടുക്കുകയും ചെയ്തു.

തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മൻ, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി  അജിത്ത് വി ഐപിഎസ്, കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ആശുപത്രി മാനേജിംഗ് ഡയറക്റുമായ റവ ഫാ സിജോ പന്തപ്പള്ളിൽ, ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ ഡോ ജോർജ് ചാണ്ടി മറ്റീത്ര, ബിലീവേഴ്സ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ എലിസബത്ത് ജോസഫ്,  ഡോ. അനൈന റൂത്ത് രാജൻ  തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദീപക്കിന്റെ മരണം : ഷിംജിത മുസ്തഫയ്‌ക്കെതിരെ കേസെടുത്തു : യുവതി ഒളിവിലെന്ന് സൂചന

കോഴിക്കോട് : ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ കേസിൽ വീഡിയോ എടുത്ത യുവതിക്കെതിരെ കേസെടുത്തു .കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് വടകര സ്വദേശി...

ലയണ്‍സ് ക്ലബ് രക്തദാന ക്യാമ്പ്  ഉദ്ഘാടനം

ആലപ്പുഴ : ജില്ലാ ഭരണകൂടവും ആലപ്പുഴ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318 സിയും കൊച്ചി അമൃത ആശുപത്രിയും ചേര്‍ന്ന് സംഘടിപ്പിച്ച മൊബൈല്‍ രക്തദാന ക്യാമ്പ് ജില്ലാ കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -