Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsട്രോളിങ് നിരോധനം...

ട്രോളിങ് നിരോധനം ഇന്ന് അവസാനിക്കും : ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിന്ന  ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും.  മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ ബോട്ടുകള്‍ കടലില്‍ ഇറങ്ങി തുടങ്ങും. യന്ത്രവല്‍കൃത ബോട്ടുകളും എന്‍ജിന്‍ ഘടിപ്പിച്ച യാനങ്ങളുമടക്കം 4200 ബോട്ടുകളാണ് കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിന് തയ്യാറെടുക്കുന്നത്.

ട്രോളിങ് നിരോധനം തുടങ്ങിയപ്പോള്‍ നാട്ടില്‍പ്പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചെത്തിത്തുടങ്ങി. തിങ്കളാഴ്ച മുതല്‍ തന്നെ ബോട്ടുകള്‍ ഇന്ധനങ്ങളും ഐസും കുടിവെള്ളവും പാചക സാമഗ്രികളുമെല്ലാം നിറച്ചും വല കയറ്റിയും ഒരുങ്ങിത്തുടങ്ങിയിരുന്നു.

മീനുകളുടെ പ്രജനനകാലം കണക്കിലെടുത്താണ് എല്ലാ മണ്‍സൂണ്‍ കാലത്തും കേരളതീരത്ത് ട്രോളിങ്‌ നിരോധനം ഏർപ്പെടുത്തുന്നത്. ജൂണ്‍ ഒമ്പതിനാണ് ട്രോളിങ് നിരോധനം നിലവില്‍ വന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തീർഥാടന പദയാത്ര പെരുനാട്ടിൽ നിന്ന് നാളെ ആരംഭിക്കും

റാന്നി : മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ ഈവാനിയോസിൻ്റെ 71-ാം ഓർമ്മത്തിരുന്നാളിനോടനുബന്ധിച്ചുള്ള തീർഥാടന പദയാത്ര പെരുനാട്ടിൽ നിന്ന് നാളെ ( ബുധൻ)ആരംഭിക്കും. രാവിലെ 6.30 ന് മേജർ ആർച്ച് ബിഷപ്പ്...

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം : പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ ആലോചന.

തൃശൂര്‍: വടക്കാഞ്ചേരി മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ പത്തിൽ കൂടുതൽ പേര്‍ മരിച്ച പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്താന്‍ ആലോചന. തുടര്‍നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനിക്കട്ടെ എന്ന നിലപാടാകും തിരുവമ്പാടി...
- Advertisment -

Most Popular

- Advertisement -