Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല ക്ഷേത്ര...

ശബരിമല ക്ഷേത്ര നട ഇന്ന്  അടയ്ക്കും : ഓണം പൂജയ്ക്കായി 24-ന് തുറക്കും

ശബരിമല: ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10-ന് അടയ്ക്കും. സഹസ്രകലശാഭിഷേകത്തിനുള്ള കലശപൂജ ഇന്നലെ വൈകീട്ട് നടന്നു. പ്രത്യേകം തയ്യാർ ചെയ്ത മണ്ഡപത്തിൽ കളം വരച്ച് ബ്രഹ്മകലശം, ഖണ്ഡ ബ്രഹ്മകലശം എന്നിവ ഉൾപ്പെടെ 1001 കലശങ്ങൾ വെച്ചു തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ പൂജ നടത്തി.

പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആയിരുന്നു സഹസ്രകലശപൂജ. ചൈതന്യം നിറഞ്ഞ സഹസ്രകലശങ്ങൾ ഇന്ന് ഉച്ചയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ അഭിഷേകം ചെയ്തു.  പടിപൂജ, ഉദയാസ്തമന പൂജ, കളഭാഭിഷേകം എന്നിവയും നടന്നു. മാളികപുറത്ത് മേൽശാന്തി മനു നമ്പൂതിരിയുടെ കാർമികത്വത്തിൽ ഭഗവതി സേവയും നടന്നു.

ഇന്ന് രാത്രി അത്താഴപൂജയ്ക്കു ശേഷം മേൽ ശാന്തി ഇഡി പ്രസാദ് നമ്പൂതിരി അയ്യപ്പവിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി ഹരിവരാസനം പാടി നട അടയ്ക്കും. തുടർന്ന് ഓണം പൂജയ്ക്കായി 24 -ന് വൈകിട്ട് 5 -ന് തുറക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗെല്ല : ഹോട്ടലിനെതിരെ കേസ്

കൊച്ചി : കൊച്ചിയിലെ അല്‍ റീം ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഷിഗെല്ല. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ 15 പേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 3 പേരിൽ രോഗകാരണം ഷിഗെല്ല ബാക്ടീരിയയാണെന്നു...

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം : ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: അതിദാരിദ്ര്യം തുടച്ചുനീക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. കേരളപ്പിറവി ദിനത്തില്‍ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇതുസംബന്ധിച്ച് പ്രത്യേക പ്രസ്താവന നടത്തി. മഹത്തായ നേട്ടം...
- Advertisment -

Most Popular

- Advertisement -