Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലയിലെ കോൺഗ്രസിൽ...

ജില്ലയിലെ കോൺഗ്രസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി തർക്കം

പത്തനംതിട്ട: ജില്ലയിലെ കോൺഗ്രസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി തർക്കം. അടൂരിലെ പാർട്ടിക്ക് രാഹുലിന്റെ സംരക്ഷണം ആവശ്യമില്ലെന്ന്  ചുണ്ടിക്കാട്ടി കോൺഗ്രസ് അടൂർ ബ്ലോക്ക് പ്രസിഡന്റ് ആബിത് ഷഹിൽ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിലിനെ കെപിസിസി പ്രസിഡന്റ് പുറത്താക്കിയതാണ്. പാർട്ടിയുടെ കാര്യം നോക്കാൻ പാർട്ടിയുണ്ടെന്നും ആബിത് ഷഹിൽ പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ രാഹുലിനെ പിന്തുണച്ചതിന് പിന്നാലെയാണ് ബ്ലോക്ക് പ്രസിഡന്റിന്റെ പ്രതികരണം.

പാർട്ടിയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ പ്രവർത്തനങ്ങളിൽ ഇടപെടുന്നത് അച്ചടക്കലംഘനമാണെന്നാണ് മറുവിഭാഗം വാദിക്കുന്നത്. തന്റെ സഹപ്രവർത്തകർക്ക് പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇടപെടുന്നത് സ്വാഭാവികമാണെന്ന രാഹുലിന്റെ വാദത്തെ, അദ്ദേഹം പാർട്ടിയിൽ അംഗമല്ലെന്ന് ചൂണ്ടിക്കാട്ടി ബ്ലോക്ക് നേതൃത്വം തള്ളിക്കളഞ്ഞു. പത്തനംതിട്ടയിലെ കോൺഗ്രസിൽ ഈ തർക്കം വരും ദിവസങ്ങളിൽ കൂടുതൽ പ്രതികരണങ്ങൾക്ക് വഴിവെക്കുമെന്നാണ് കരുതുന്നത്.

അടൂരിൽ ഡിവൈഎഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതിയായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിപിഎം നേതാവിന്റെ വാഹനം അടിച്ചുതകർത്തു എന്നതാണ് പ്രധാന ആരോപണം.അടൂർ ഏഴംകുളത്താണ് സംഘർഷമുണ്ടായത്.

പ്രാദേശികമായി തുടങ്ങിയ തർക്കം പിന്നീട്എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള വലിയ ഏറ്റുമുട്ടലിലേക്ക് മാറുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് അടൂർ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസെടുത്തത്. തിരിച്ച് രാഹുൽ മാങ്കൂട്ടവും സംഘവും എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. സിപിഎം നേതാവിന്റെ കാർ തകർത്തതിലും കേസുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെമിത്തേരിയിലെ ഗ്രാനൈറ്റ് മോഷണം പോയി

മല്ലപ്പള്ളി: പള്ളി സെമിത്തേരിയിലെ ഗ്രാനൈറ്റ് മോഷണം പോയി. മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളി (വെട്ടോലി പള്ളി) സെമിത്തേരിയിലാണ് മോഷണം നടന്നത്. ടി.എസ്. വർഗീസ്, ഏലിയാമ്മ വർഗീസ് എന്നിവരെ അടക്കം ചെയ്ത താണിക്കൽ കുടുംബ...

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

കൊച്ചി: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ  നീക്കം ഹൈക്കോടതി തടഞ്ഞു. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെ വീണ്ടും സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയ നടപടിയിലാണ് നിര്‍ണായക ഇടപെടല്‍. സര്‍ക്കാര്‍ നടപടിയില്‍ വിശദീകരണം...
- Advertisment -

Most Popular

- Advertisement -