Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsജി.എസ്.ടി വകുപ്പിന്റെ...

ജി.എസ്.ടി വകുപ്പിന്റെ പരിശോധന ; 10 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ജി.എസ്.ടി വകുപ്പിലെ ഇന്റവലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗം ‘ഓപ്പറേഷൻ റെയർ റാക്കൂൺ’ എന്ന പേരിൽ റെഡിമിക്‌സ് കോൺക്രീറ്റ് യൂണിറ്റുകളിൽ പരിശോധന നടത്തി. നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി പ്രധാന സ്ഥാപനങ്ങൾ, ബ്രാഞ്ചുകൾ, സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുടെ വീടുകൾ തുടങ്ങിയ 49 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

സ്ഥാപനങ്ങൾ 56 കോടി രൂപയുടെ ഇടപാടുകൾ മറച്ചുവച്ച് 10 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയത്. നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ ശക്തമായി തുടരുമെന്ന് സംസ്ഥാന ജി.എസ്.ടി വകുപ്പ് പത്രക്കുറിപ്പിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് ഓടുന്ന കാറിന് തീപിടിച്ചു ഒരാൾ മരിച്ചു

കോഴിക്കോട് : കോഴിക്കോട് കോന്നാട് ബീച്ചിൽ ഓടുന്ന കാറിന് തീപിടിച്ചു ഡ്രൈവർ വെന്തുമരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നായിരുന്നു അപകടം. ഓടിക്കൊണ്ടിരിക്കുമ്പോൾ കാർ കത്തുകയായിരുന്നു. തീപിടിച്ച കാർ നിർത്തിയപ്പോൾ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചു....

മഴ തുടരും : 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരും.കേരളാ തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയുടെയും വടക്കൻ ജാർഖണ്ഡിന് മുകളിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂന മർദ്ദത്തിന്റെയും സ്വാധീന ഫലമായി 3,4...
- Advertisment -

Most Popular

- Advertisement -