Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryതെങ്ങണ എസ്‌റ്റേറ്റ്...

തെങ്ങണ എസ്‌റ്റേറ്റ് പടിയിൽ സ്വകാര്യ ബസ് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി: പത്തോളം പേർക്ക്  പരിക്ക്

ചങ്ങനാശേരി: തെങ്ങണ എസ്റ്റേറ്റ് പടിയിലിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് റോഡരികിലെ വൈദ്യുതി പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്നും തോട്ടയ്ക്കാടിന് പോകുകയായിരുന്ന സെന്റ് തോമസ് ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

തെങ്ങണ എസ്റ്റേറ്റ് പടിയിൽ നിയന്ത്രണം നഷ്ടമായ ബസ് റോഡിരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. അപകടത്തിൽ പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.  അപകടത്തെ തുടർന്ന് ചങ്ങനാശേരി –  തെങ്ങണ റോഡിൽ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂരിൽ കാണാതായ ആറുവയസ്സുകാരന്റെ മൃതദേഹം കുളത്തിൽ : അയൽവാസിയായ 20കാരൻ പിടിയിൽ

തൃശ്ശൂർ : തൃശൂർ മാളയിൽ കാണാതായ ആറുവയസ്സുകാരന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി .സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ജോജോയെ (20) പൊലീസ് കസ്റ്റഡിയിലെടുത്തു.വീടിന് സമീപത്തെ പാടശേഖരത്തിലെ കുളത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറരയോടെ...

പൂർവ വിദ്യാർത്ഥി കുടുംബ സംഗമവും അധ്യാപകരെ ആദരിക്കലും

തിരുവല്ല: മണിപ്പുഴ ദേവസ്വം ബോർഡ് സ്കൂളിൽ1985 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ കുടുംബ സംഗമവും  അധ്യാപകരെ ആദരിക്കലും നടന്നു.  തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമൻ ഉദ്ഘാടനം ചെയ്തു. ആർ ജയകുമാർ അധ്യക്ഷത വഹിച്ചു. തിരുവല്ല...
- Advertisment -

Most Popular

- Advertisement -