Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsആൺകുട്ടിയെ പ്രകൃതിവിരുദ്ധ...

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക്  കഠിനതടവും പിഴയും

പത്തനംതിട്ട : ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 75 വർഷം കഠിനതടവും 3. 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ സ്പെഷ്യൽ കോടതി. കോന്നി ചേരിമുക്ക് മാങ്കുളം ആനക്കല്ലുങ്കൽ ലാലു എന്ന് വിളിക്കുന്ന ജോഷ്വായാണ്‌ ശിക്ഷിക്കപ്പെട്ടത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്സോ നിയമത്തിലെയും, ബാലനീതി നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് കണ്ടെത്തി വിവിധ കാലയളവുകളായി ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷാ കാലയളവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പിഴത്തുക കുട്ടിക്ക് നൽകണം, അടച്ചില്ലെങ്കിൽ 3 വർഷവും 3 മാസവും കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതിവിധിയിൽ പറയുന്നു.

2022 ജൂലൈ 29 നാണ് സംഭവം. വീടിനുള്ളിൽ ടി വി കണ്ടുകൊണ്ടിരുന്ന കുട്ടിയെ  ഭയപ്പെടുത്തി ഗുരുതരമായ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിനും തടഞ്ഞുവയ്ക്കുന്നതിനും ഭീഷണിപ്പെടുത്തലിനും ബാലനീതി നിയമപ്രകാരവുമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. അന്നത്തെ കോന്നി പോലീസ് ഇൻസ്‌പെക്ടർ ആയിരുന്ന ആർ രതീഷ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി  പബ്ലിക് പ്രോസിക്യൂട്ടർ  റോഷൻ തോമസ് ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുന്നും 17 സാക്ഷികളെ വിസ്തരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല യുവതീ പ്രവേശനം : ഭക്തരുടെ വികാരം മാനിച്ചു സർക്കാർ പുതിയ സത്യവാങ്മൂലം നൽകണം; വിശ്വകർമ്മ സർവീസ് സൊസൈറ്റി

ചങ്ങനാശ്ശേരി : ശബരിമലയിലെ അനാദികാലമായുള്ള ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വിശ്വകർമ്മ സർവീസ് സൊസൈറ്റി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വികാരങ്ങളും വിശ്വാസങ്ങളും കണക്കിലെടുത്ത്, യുവതീ പ്രവേശനവുമായി...

Kerala Lotteries Result 26-12-2025 Suvarna Keralam SK-33

1st Prize Rs.1,00,00,000/- RJ 336954 (THRISSUR) Consolation Prize Rs.5,000/- RA 336954 RB 336954 RC 336954 RD 336954 RE 336954 RF 336954 RG 336954 RH 336954 RK 336954...
- Advertisment -

Most Popular

- Advertisement -