Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഅയ്യപ്പ സംഗമത്തിൽ...

അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത് മടങ്ങിയ ഗാനമേള സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടു: ഒരാൾ മരിച്ചു

പത്തനംതിട്ട: പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിൽ ഗാനമേള അവതരിപ്പിച്ച് മടങ്ങിയ സംഘത്തിലെ അംഗങ്ങൾ സഞ്ചരിച്ച കാർ പുനലൂർ– മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നി മന്ദിരം ജംക്ഷനും വാളിപ്ലാക്കൽ പടിക്കും മധ്യേ കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു. നെയ്യാറ്റിൻകര നിലമാമൂട് സ്വദേശി റിട്ട. സി എസ് എ ഇവാഞ്ചലിസ്റ്റ് രാജുവിൻ്റെ മകൻ കൊച്ചാപ്പു എന്നു വിളിക്കുന്ന ബീനറ്റ് ( 21 ) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 നാണ് അപകടം ഉണ്ടായത്.

അപകടത്തിൽ പരിക്കേറ്റ നെടുമങ്ങാട് കോക്കോതമംഗലം സ്വദേശി ഡ്രമ്മർ കിച്ചു, ഗിറ്റാറ്റിസ്റ്റ് അടൂർ സ്വദേശി ഡോണി എന്നിവരെ പരിക്കുകളോടെ കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ‌പെട്ട കാറിൽ കുടുങ്ങിക്കിടന്ന മൂന്നു പേരെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പശ്ചിമേഷ്യൻ പ്രതിസന്ധി : ഇറാനും ഗൾഫ് രാജ്യങ്ങളുമായുള്ള ചർച്ച മാറ്റിവെച്ചു

ദുബായ് : ഇറാനും ജിസിസി രാജ്യങ്ങളും തമ്മിൽ ഒമാനിൽ നടക്കേണ്ട ചർച്ച മാറ്റി വെച്ചു.ചർച്ചയിൽ പങ്കെടുക്കാൻ പല ഗൾഫ് രാജ്യങ്ങളും തയ്യാറാകാത്തതിനെത്തുടർന്ന് അവസാന നിമിഷത്തിൽ ചർച്ച മാറ്റിവെക്കുകയായിരുന്നു. ഹോർമൂസ് കടലിടുക്ക് തുറക്കുന്നതിനെ കുറിച്ചും...

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യഹ​ർജിയിൽ വിധി ഈ മാസം 28ന്

പത്തനംതിട്ട : മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. ജാമ്യഹർജിയിൽ ഈ മാസം 28ന് വിധി പറയും.പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യഹർജി പരിഗണിക്കുന്നത് .രാഹുലിന്റെ റിമാൻഡ്...
- Advertisment -

Most Popular

- Advertisement -