Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഓഹരിയിൽ നിക്ഷേപിക്കൂ,...

ഓഹരിയിൽ നിക്ഷേപിക്കൂ, വൻലാഭം നേടൂ, ഈ തട്ടിപ്പിൽ വീഴരുതെന്ന് – സൈബർ പൊലീസും സാമ്പത്തിക വിദഗ്ധരും

പത്തനംതിട്ട: ഓഹരിയിൽ നിക്ഷേപിക്കൂ, വൻലാഭം നേടൂ’ എന്ന വാഗ്ദാനവുമായി സമൂഹമാധ്യമങ്ങളിലൂടെ വ്യാജ നിക്ഷേപ തട്ടിപ്പ് സംസ്ഥാനത്തു വ്യാപകമാകുന്നു. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വൻലാഭം വാഗ്ദാനം ചെയ്താണു തട്ടിപ്പുകാർ ആളുകളെ ആകർഷിക്കുന്നത്.

വ്യാജ പരസ്യങ്ങളിൽ താൽപര്യം പ്രകടിപ്പിക്കുന്നവരെ വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലേക്കു ചേർക്കുകയാണ് ആദ്യഘട്ടം. തുടർന്ന് പ്രമുഖ ട്രേഡിങ് കമ്പനികളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകളുടെ ലിങ്കുകൾ ഗ്രൂപ്പുകളിൽ അയച്ച് ഡൗൺലോഡ് ചെയ്യിക്കും. ഇത്തരം വ്യാജ ആപ്പുകളിലും വെബ്സൈറ്റുകളിലും അക്കൗണ്ട് തുറപ്പിച്ച ശേഷം ഘട്ടം ഘട്ടമായി പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും. തുടക്കത്തിൽ ചെറിയ തുക പിൻവലിക്കാൻ അനുമതി നൽകും.

ഇതോടെ സ്ഥാപനത്തിൽ കൂടുതൽ വിശ്വാസം തോന്നുന്ന നിക്ഷേപകർ വൻതുക നിക്ഷേപിക്കും. ഡിസ്കൗണ്ടിൽ സ്റ്റോക്കുകൾ സ്വന്തമാക്കാമെന്നു വാഗ്ദാനം ചെയ്യുന്നതോടെ പലരും വലിയതുക നിക്ഷേപിക്കും. എന്നാൽ നിക്ഷേപിച്ച തുക ഉപയോഗിച്ച് വാങ്ങിയ ഓഹരികൾ വിൽക്കാൻ അനുവദിക്കാതെ ദീർഘകാലത്തേക്കു കൈവശം വയ്ക്കാൻ നിർബന്ധിക്കും. പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ പ്രോസസിങ് ചാർജ്, നികുതി തുടങ്ങിയവയുടെ പേരിൽ വീണ്ടും പണം ആവശ്യപ്പെടും.

കൂടുതൽ തുക അടച്ചിട്ടും പണം തിരിച്ചുകിട്ടാതെ വരുമ്പോഴാണു തട്ടിപ്പിനിരയായതായി പലരും തിരിച്ചറിയുന്നത്. ഓഹരി നിക്ഷേപങ്ങൾ അംഗീകൃത സെബി റജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ വഴി മാത്രമേ നടത്താവൂ എന്നു സൈബർ പൊലീസും സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 28-09-2026 Bhagyathara BT-73

1st Prize : ₹1,00,00,000/- BB 814615 (KOLLAM) Consolation Prize ₹5,000/- BA 814615 BC 814615 BD 814615 BE 814615 BF 814615 BG 814615 BH 814615 BJ 814615 BK 814615 BL 814615 BM 814615 2nd Prize ₹30,00,000/- BG 977056...

കർക്കിടകവാവ് ബലിതർപ്പണം – വിപുലമായ ക്രമീകരണങ്ങൾ : മന്ത്രി വി.എൻ. വാസവൻ

കോട്ടയം : ഈ വർഷത്തെ കർക്കിടകവാവ് ബലിതർപ്പണത്തിന് ദേവസ്വം ബോർഡിന് കീഴിലുള്ള ബലിതർപ്പണ ചടങ്ങുകൾ നടക്കുന്ന എല്ലാ പ്രധാന കേന്ദ്രങ്ങളിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ദേവസ്വം മന്ത്രി വി.എൻ....
- Advertisment -

Most Popular

- Advertisement -