കൊച്ചി:പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി. ജയൻ അന്തരിച്ചു. 90 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തൃപ്പൂണിത്തുറയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു.സംസ്കാരം നാളെ. ഇരട്ടസഹോദരനായ വിജയനൊപ്പം ചേർന്ന് ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാനരംഗത്തും നിരവധി മികച്ച ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.പ്രശസ്‌ത സിനിമാ താരം മനോജ് കെ.ജയൻ മകനാണ്.
