Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduബാങ്ക് ഓഫ്...

ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വര്‍ണത്തട്ടിപ്പുകേസ് : മുൻ ബാങ്ക് മാനേജർ തെലങ്കാനയിൽ പിടിയിൽ

കോഴിക്കോട് : ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിലെ സ്വര്‍ണത്തട്ടിപ്പുകേസില്‍ മുഖ്യപ്രതിയും മുന്‍ മാനേജറുമായ മധ ജയകുമാര്‍ പിടിയില്‍.  തെലങ്കാനയില്‍ നിന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് ഇയാളെ പിടികൂടിയത്. ബാങ്കിലെ 42 അക്കൗണ്ടുകളില്‍നിന്നായി17 കോടി രൂപ വില വരുന്ന 26 കിലോ സ്വർണം മുക്കുപണ്ടം വച്ച് തട്ടിയെടുത്തതായാണ് പരാതി.

കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശിയായ മധാ ജയകുമാര്‍ തട്ടിപ്പ് വിവരം പുറത്തു വന്നശേഷം ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ആരോപണങ്ങൾ മധ ജയകുമാർ നിഷേധിച്ചിരുന്നു. സന്ദേശത്തില്‍ ഇയാൾ പരാമര്‍ശിച്ച കാര്യങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്/

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെരുവുനായയുടെ കടിയേറ്റ ആൾ മരിച്ചു

ആലുവ:ആലുവയിൽ തെരുവുനായയുടെ കടിയേറ്റ ആൾ പേവിഷബാധയേറ്റു മരിച്ചു. കൂവപ്പടി സ്വദേശിയായ പത്രോസ് പോളച്ചൻ (57) ആണ് എറണാകുളം ഗവൺമെന്റ് ആശുപത്രിയിൽ വച്ച് മരിച്ചത്.രണ്ടാഴ്ച മുമ്പ് ആലുവ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തു വച്ചാണ്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം- ചേർത്തല റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള 33-ാം നമ്പർ ലെവൽ ക്രോസ് (അർത്തുങ്കൽ ഗേറ്റ്) അറ്റകുറ്റപണികൾക്കായി ജൂലൈ 31 രാവിലെ എട്ട് മുതൽ ആഗസ്റ്റ്  നാല് വൈകിട്ട് ആറ് വരെ  അടച്ചിടും....
- Advertisment -

Most Popular

- Advertisement -