Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂരിൽ പുതുതായി...

ഗുരുവായൂരിൽ പുതുതായി ആരംഭിച്ച വെർച്വൽ ക്യൂ സംവിധാനം ഭക്തരിൽ വൻ പ്രതികരണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതുതായി ആരംഭിച്ച വെർച്വൽ ക്യൂ  ദർശന സംവിധാനത്തിന് ഭക്തരിൽ നിന്ന് വൻ പ്രതികരണം. ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കാനും ഭക്തർക്ക് മണിക്കൂറുകളോളം വരി നിൽക്കാതെ സുഗമമായി ദർശനം നടത്താനും വെർച്വൽ ക്യൂ സംവിധാനം ദേവസ്വം ഒരുക്കിയിരുന്നത്. ഇത് നടപ്പിലായതോടെ ദേവസ്വം ഭക്തർക്ക് നിർദ്ദേശിച്ച സമയത്ത് ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ സാധിച്ചു.

ഓഗസ്റ്റ് മാസത്തിൽ അനുവദിച്ചിരുന്ന മുഴുവൻ സ്ലോട്ടുകളിലേക്കുമുള്ള ബുക്കിങ് ദിവസങ്ങൾക്കകം പൂർത്തിയായി. ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ജൂലൈ 24-നാണ് ഓൺലൈൻ വഴി വെർച്വൽ ക്യൂ ബുക്ക് ചെയ്ത് സൗജന്യ ദർശനം നടത്താനുള്ള സൗകര്യം ഗുരുവായൂർ ദേവസ്വം ഒരുക്കിയത്. ജൂലൈ 27 ഉച്ചയോടെ തന്നെ ഓഗസ്റ്റിലെ ഒരു സ്ലോട്ടിലും ഒഴിവില്ലാത്ത അവസ്ഥയായി.

ആകെ 8 ദിവസങ്ങളിലായി 19,200 ഭക്തർക്കാണ് വെർച്വൽ ക്യൂ വഴി ഓഗസ്റ്റ് മാസത്തിൽ ഗുരുവായൂരപ്പനെ തൊഴാൻ അവസരം ഉറപ്പായിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് വെർച്വൽ ക്യൂ വഴി ദർശനം ക്രമീകരിച്ചിട്ടുള്ളത്. ദിവസേന 8 വ്യത്യസ്ത സമയങ്ങളിലായി 300 പേർക്ക് വീതമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇൻഷുറൻസ് ഓഫിസിൽ വന്‍ തീപിടിത്തം : രണ്ടു പേർ വെന്തുമരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം പാപ്പനംകോട് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫീസിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ടു സ്ത്രീകൾ വെന്തുമരിച്ചു. മരിച്ചവരില്‍ ഒരാള്‍ സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണവ (35)ആണ്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് ഉച്ചയോടെയാണ്...

ചവിട്ടുവരിയിൽ നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ തട്ടുകട ഇടിച്ചു കയറി: ഡ്രൈവർക്ക് ഗുരുതര പരിക്ക്

കോട്ടയം: എം.സി റോഡിൽ എസ്.എച്ച് മൗണ്ട് ചവിട്ടുവരിയിൽ നിയന്ത്രണം നഷ്ടമായ ലോറി റോഡരികിലെ തട്ടുകട ഇടിച്ചു കയറി. അപകടത്തിൽ ലോറി ഡ്രൈവറായ തമിഴ്‌നാട് സ്വദേശിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 10.45 ഓടെ...
- Advertisment -

Most Popular

- Advertisement -