വയനാട് : വയനാട് ഡിസിസി ജനറൽ സെക്രട്ടറി പി.എം. സുധാകരൻ ബിജെപിയിൽ ചേർന്നു.മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായാണ് താൻ ബിജെപിയിൽ ചേരുന്നതെന്നും ജനങ്ങളോട് ഒരിക്കൽ പോലും തുറന്ന് സംസാരിക്കാൻ മെനക്കെടാത്ത നേതാവാണ് രാഹുലെന്നും സുധാകരൻ പറഞ്ഞു.റിട്ട. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശശികുമാർ, സിവിൽ എൻജിനീയർ പ്രജീഷ് എന്നിവരും ബിജെപിയിൽ ചേർന്നു.മുതിർന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചത്.
