Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഗുണ്ടാപ്പിരിവ് നൽകാത്തതിനാൽ...

ഗുണ്ടാപ്പിരിവ് നൽകാത്തതിനാൽ സ്‌പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്തതായി പരാതി : കാപ്പ കേസ് പ്രതിയും കൂട്ടാളികളും അറസ്റ്റിൽ

തിരുവല്ല : തിരുവല്ലയിൽ സ്‌പാ ജീവനക്കാരിയെ ഗുണ്ടാസംഘം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഗുണ്ടാ പിരിവ് നൽകാത്തതിന് കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേർന്ന് ബലാത്സംഗം ചെയ്തതായാണ് പരാതി. സംഭവത്തില്‍ കാപ്പാ കേസ് പ്രതി മരണ സുബിൻ എന്ന് വിളിക്കുന്ന സുബിന്‍ അലക്‌സാണ്ടര്‍ അടക്കം മൂന്നു പേര്‍ പിടിയിലായി. മൂന്ന് പ്രതികള്‍ ഒളിവിലാണ്.

ഫെബ്രുവരി ഒന്നാം തീയതി ഉച്ചയോടെയാണ് സംഭവം.50000 രൂപ ആവശ്യപ്പെട്ട് സുബിനും കൂട്ടാളികളും സ്പായില്‍ എത്തി.പണം നൽകാത്തതിനെ തുടർന്ന് റിസപ്ഷനിലുണ്ടായിരുന്ന യുവതിയെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു.ഇതിന്റെ ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തി. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയോളം പ്രതികൾ കവർന്നതായും പരാതിയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദ്വീപ് നിവാസികള്‍ക്ക് സ്വപ്ന സാക്ഷാത്കാരം: പെരുമ്പളം പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

ആലപ്പുഴ: അമ്പതോ നൂറോ വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന വികസനപദ്ധതികളാണ് ഈ സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കിഫ്ബി ധനസഹായത്തോടെ 100 കോടി രൂപ...

വയനാട് ചൂരൽ മല, മുണ്ടക്കൈ ഉരുൾ പൊട്ടൽ ദുരന്തം: കൈത്താങ്ങായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത്

പത്തനംതിട്ട :  വയനാട് ജില്ലയിൽ ഉണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും, മറ്റ് ജീവിത സാഹചര്യങ്ങളെല്ലാം നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങ് ഒരുക്കാൻ പത്തനംതിട്ട ജില്ലാ പഞ്ചായത്തും തയ്യാറായതായി പ്രസിഡൻ്റ് രാജി...
- Advertisment -

Most Popular

- Advertisement -