Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsസുനിതയും സംഘവും...

സുനിതയും സംഘവും ഭൂമിയിൽ തിരിച്ചെത്തി

ന്യൂയോർക്ക് : ഒൻപതു മാസത്തിലേറെ നീണ്ട കാത്തിരിപ്പിനു ശേഷം ഇന്ത്യൻ വംശജ സുനിത വില്യംസും സംഘവും സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യന്‍ സമയം രാവിലെ 3.30നാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ പേടകം മെക്സിക്കൻ ഉള്‍ക്കടലില്‍ ഫ്‌ളോറിഡ തീരത്തോട് ചേര്‍ന്ന് കടലില്‍ ഇറങ്ങിയത്. സുനിത വില്യംസ് ,ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരായിരുന്നു പേടകത്തിലുണ്ടായിരുന്നത് .

കടൽപരപ്പിലിറങ്ങിയ പേടകത്തെ എംവി മേഗൻ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. ശേഷം പേടകത്തിന്റെ വാതിൽ തുറന്ന് യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ പ്രത്യേക സ്ട്രച്ചറിൽ മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടു പോയി.  ആഴ്ചകൾ നീളുന്ന ഫിസിക്കൽ തെറാപ്പിയും മെ‍ഡിക്കൽ നിരീക്ഷണവുമാണ് സംഘത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം,ബഹിരാകാശ യാത്രികരെ രക്ഷിക്കുമെന്ന് പ്രസിഡന്റ് ട്രംപ് നല്‍കിയ വാക്ക് പാലിച്ചുവെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു. സ്‌പേസ് എക്‌സ്, ഇലോണ്‍ മസ്‌ക്, നാസ തുടങ്ങിയവര്‍ക്ക് വൈറ്റ് ഹൗസ് നന്ദി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിലെ ആഞ്ജനേയോൽസവം സമാപിച്ചു

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതിക്ഷേത്രത്തിലെ ആഞ്ജനേയോൽസവം സമാപിച്ചു. പതിവ് ചടങ്ങുകൾക്ക് പുറമെ ആഞ്ജനേയോത്സവത്തോടനുബന്ധിച്ച് ദിവസവും പുലർച്ചെ 5 ന് നിർമ്മാല്യ ദർശനവും തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, വിശേഷാൽ പൂജകൾ, കലശപൂജ, അഭിഷേകം, പന്തീരടി പൂജ,...

അഞ്ചുവയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം : 44 കാരൻ പിടിയിൽ

ആറന്മുള: അഞ്ചുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ  44 കാരനെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. കോന്നി ഐരവൺ പൊണ്ണനാംകുഴി സാബു മാത്യ(44) ആണ് പിടിയിലായത്. ഈ വർഷം ജനുവരി ഒന്നിനും  ഏപ്രിൽ അഞ്ചിനു മിടയിൽ...
- Advertisment -

Most Popular

- Advertisement -